ADVERTISEMENT

ആനന്ദത്തിന്റെയും അതിജീവനത്തിന്റെയും വഴിവെട്ടുന്ന 5 പുസ്തകങ്ങൾ നിർദേശിക്കുകയാണ് കഥാകൃത്തും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം

 

1. കൊടുമുടികളെയും താഴ്‌വരകളെയും സ്വീകരിക്കുക

 

ഓഷോ

 

ഉള്ളതിനെയും ഇല്ലാത്തതിനെയും ഒരുപോലെ സ്വീകരിക്കുക എന്ന ആശയമാണ് ഈ പുസ്തകത്തിലൂടെ ഓഷോ പറയുന്നത്. കൊടുമുടികളുടെ തലപ്പൊക്കത്തോടൊപ്പം താഴ്‌വരകളുടെ എളിമയും ഉള്ളിലേറ്റിയാൽ ഏതവസ്ഥയിലും ശാന്തമായി ജീവിക്കാനാവും എന്ന് ഈ പുസ്തകം നമുക്കു വെളിവേകുന്നു.

 

2. സാപ്പിയൻസ്

 

യുവാൽ നോവാ ഹരാരി

 

മനുഷ്യരാശിയുടെ ചരിത്രം കഥ പോലെ വിവരിക്കുന്ന രസികൻ പുസ്തകം. ഭുമിയിലെ ഇതര ജീവികളിൽ നിന്നു ചിന്ത കൊണ്ടു വേറിട്ടു നിൽക്കുന്ന മനുഷ്യരുടെ പുരോഗതിയുടെ ചരിത്രം ഇവിടെ താൾ നിവരുന്നു. ചിന്തയും വിവേകവും കൂടുതൽ വേണ്ട ഈ കാലത്തു കൂടെക്കൂട്ടാൻ പറ്റിയ പുസ്തകം.

 

3. ആരോഗ്യ നികേതനം

 

താരാശങ്കർ ബാനർജി

 

ബംഗാളിൽ പടന്നു പിടിച്ച കോളറ എന്ന മഹാമാരിയെ ഡോ. ജീവൻ മശായി എങ്ങനെ അതിജീവിച്ചു എന്നും അത് ഒരു വലിയ സമൂഹത്തിന്റെ അതിജീവനമായി മാറിയതെങ്ങനെ എന്നും  ഈ നോവലിലൂടെ പറയുന്നു. യഥാർഥ ഡോക്ടർ ആരാണെന്നറിയാൻ ആരോഗ്യനികേതനം വായിച്ചാൽ മതി.

 

4. സോർബ ദ് ഗ്രീക്ക്

 

നിക്കോസ് കസാൻദസാക്കിസ്

 

വലിയ മനസ്സുള്ള ചെറിയ മനുഷ്യൻ– അതാണ് ഈ നോവലിലെ പ്രധാന കഥാപാത്രമായ സോർബ. ആത്യാനന്ദങ്ങളിൽ മതിമറന്നു തുള്ളാതെ, അതിദുഃഖങ്ങളിൽ മനസ്സു തളരാതെ എങ്ങനെ ജീവിതം ആഘോഷമാക്കാം എന്നു സോർബ കാട്ടിത്തരും. 

 

5. ബഷീർ സമ്പൂർണ കൃതികൾ

 

വൈക്കം മുഹമ്മദ് ബഷീർ

 

പച്ചയായ ജീവിതത്തിന്റെ കുത്തൊഴുക്കുകളാണ് ഈ വരികളിൽ നിറയെ. ഏതു കൊടിയ വ്യസനങ്ങൾക്കിടയിലും പ്രത്യാശയുടെ ഒറ്റത്തിരിവെട്ടം ബഷീറിന്റെ കഥകളിലും നോവലുകളിലും തിളങ്ങി നിൽക്കും. വീണ്ടും വീണ്ടും ജീവിക്കാൻ പ്രേരിപ്പിക്കും അത്. 

 

English Summary : Read This Five Books In Quarantine Period Says Santhosh Echikanam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com