ADVERTISEMENT

സമയക്കുറവുമൂലം ഉപേക്ഷിച്ച പല ഇഷ്ടങ്ങളും വീണ്ടും ചെത്തിമിനുക്കി എടുക്കാനുള്ള സമയമാണ് പലർക്കും ഈ ലോക്ഡൗൺ കാലം. എഴുത്തിലും കഥകളിലും ഉള്ള തന്റെ ഇഷ്ടം ഒന്നു പൊടിതട്ടി എടുക്കുകയായിരുന്നു മുകേഷ് അലക്സ്‌ എന്ന ടെക്കി ഈ ദിവസങ്ങളിൽ. അങ്ങനെ 14 കഥകൾ അടങ്ങുന്ന ഒരു കഥാസമാഹാരം തന്നെ പുറത്തിറക്കി ഇദ്ദേഹം.

 

തിരുവനന്തപുരം ടെക്നോപാർക്കിൽ യുഎസ് ടി ഗ്ലോബൽ എന്ന കമ്പനിയിൽ ജോലി ചെയ്യുന്ന മുകേഷ് അലക്സിനു കഥയെഴുത്ത് പണ്ടേ ഇഷ്ടമായിരുന്നു. എന്നാൽ സമയക്കുറവ് ഒരു പ്രശ്നമായി. ലോക്ഡൗണിൽ കമ്പനി വർക്ക്‌ ഫ്രം ഹോം അനുവദിച്ചതോടെ മുഴുവൻ സമയവും വീട്ടിലായി. അങ്ങനെ ലഭിച്ച അധികസമയം എഴുത്തിനായി മാറ്റി വെച്ചു– ഒരു ദിവസം ഒരു കഥ വീതം. അങ്ങനെ 14 ദിവസം കൊണ്ട് 14 കഥകൾ.

 

ഹിസ്റ്റോറിക്കൽ സ്റ്റോറിയും  ഫ്ലാഷ്ഫിക്‌ഷനും ഉൾപ്പെടെ വ്യത്യസ്തമായ 14 കഥകളുടെ സമാഹാരമാണ് ‘ഹീരാം അബിഫും മറ്റു കഥകളും’ എന്ന പുസ്തകം. പുസ്തകത്തിന്റെ ഇംഗ്ലിഷ്, മലയാളം പതിപ്പുകളുടെ കിൻഡൽ പതിപ്പുകൾ ആമസോണിൽ ലഭ്യമാണ്. ലോക്ഡൗൺ വീണ്ടും നീട്ടിയതോടെ പുതിയ നോവൽ എഴുതുന്ന തിരക്കിലാണ് മുകേഷ് അലക്സ്‌ ഇപ്പോൾ.

 

English Summary : Mukesh Alex Vaidhyar Writes 14 Stories In 14 days at Quarantine Period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com