ADVERTISEMENT

വിദ്യാലയദിനങ്ങൾ മുതലാണ് എൻ.കെ. ദേശത്തിന്റെ രാമായണ സ്‌മരണകൾ തുടങ്ങുന്നത്. പാടത്തും പറമ്പിലും പണിയെടുത്തിരുന്ന അച്ഛനു പുരാണ പാരായണത്തിനു വേണ്ടത്ര സമയമുണ്ടായിരുന്നു. വീട്ടുകോലായിലായിരുന്നു രാമായണ പാരായണം. പ്രത്യേക താളത്തിൽ നീട്ടിയും കുറുക്കിയും ഇടയ്ക്കിടെ തപ്പിത്തടഞ്ഞും ആ സരയൂപ്രവാഹം സ്വച്ഛന്ദം ഒഴുകി. കാറ്റിൽ പാളുന്ന റാന്തൽ തിരിനാളം.  മാക്കാച്ചികളും ചീവീടുകളും ഉതിർക്കുന്ന വായ്ത്താരി. മഴയുടെ പാഞ്ചാരിമേളം. കേൾവിക്കാരായി തണുപ്പിൽ ചൂഴുന്ന കുറെ ആളുകൾ–നല്ല ഓർമയുണ്ട് അദ്ദേഹത്തിന് ആ രംഗം ഇപ്പോഴും. 

 

രാമായണകഥാഗതിയിൽ നിർണായക പങ്കുള്ള സന്ദർഭമായി അദ്ദേഹം കരുതുന്നതു കൈകേയിക്കു  മന്ഥര ഹിതോപദേശം നൽകുന്നതാണ്.പ്രിയ സ്വാമിനിയായ കൈകേയിയുടെയും ഭരതന്റെയും ഉൽക്കർഷമായിരുന്നു അവളുടെ ജന്മസാഫല്യം. ‘‘ദുർഭഗേ, മൂഢേ, മഹാഗർവ്വിതേ!’’എന്നൊക്കെ കൈകേയിയെ ശാസിക്കാനും ശകാരിക്കാനും മടക്കുന്നില്ല മന്ഥരയുടെ സ്നേഹാധികാരം.  വനവാസം, സീതാപഹരണം, സമുദ്രതരണം, ലങ്കാദഹനം, യുദ്ധം മുതലായ പടവുകൾ കടന്നു കഥാഗതി രാമാവതാരലക്ഷ്യമായ രാവണവധത്തിലെത്തിക്കുന്നതു വാസ്തവത്തിൽ മന്ഥരയാണ്. 

 

സാഹിത്യത്തിൽ മുന്നേ നടന്നവരുടെയും ഒപ്പം നടന്നവരുടെയുമെല്ലാം രചനകളിൽ രാമായണം ഓരോ തരത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എഴുത്തച്ഛന്റെ ഔചിത്യദീക്ഷ, പദസ്ഥൈര്യം, ഭാഷാശുദ്ധി, ധാർമികരോഷം, സദാചാരാഭിമുഖ്യം തുടങ്ങിയവയൊക്കെ ഏറെ പഥ്യമാണു ദേശത്തിന്. സ്വന്തം വ്യക്തിത്വത്തിലെ അംശാവതാരങ്ങളിലൊന്നായി ആ മഹാഗുരുവിനെ കാണുന്നു അദ്ദേഹം.

 

English Summary: Writer N. K. Desam's memoir about Ramayana month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com