ADVERTISEMENT

ഡ്രാക്കുളയെന്ന മരണമില്ലാത്ത കഥാപാത്രത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത് ബ്രാം സ്റ്റോക്കറാണ്, എന്നാൽ മലയാളികൾ പലരും ഡ്രാക്കുളയെ പരിചയപ്പെടുന്നത് കോട്ടയം പുഷ്പനാഥിലൂടെയാണ്. ആറു ഡിറ്റക്ടീവ് നോവലുകളാണ് ഡ്രാക്കുളയെ കഥാപാത്രമാക്കിത്തന്നെ പുഷ്പനാഥ് രചിച്ചത്. കാർപാത്യൻ മലനിരകളും ട്രാൻസിൽവേനിയ താഴ്‍വരയുമൊക്കെ പിന്നിട്ട് പുഷ്പനാഥിന്റെ തൂലികയിലൂടെ ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലുമെത്തി ആ ഇരുട്ടിന്റെ രാജാവ്.

 

ഡ്രാക്കുളയുടെ അങ്കി, ഡ്രാക്കുള ഏഷ്യയിൽ, ഡ്രാക്കുള ബ്രസീലിൽ, ഡ്രാക്കുളയുടെ മകൾ, ഡ്രാക്കുള ഉണരുന്നു, ഡ്രാക്കുളയുടെ നിഴലിൽ, തുടങ്ങിയ അ‍ഞ്ച് പുസ്തകങ്ങൾ. ലൈബ്രറി ദൈനംദിന റജിസ്റ്ററിൽ ഏറ്റവുമധികം രേഖപ്പെടുത്തിയ പുസ്തകങ്ങളും ചിലപ്പോൾ ഇതൊക്കെ തന്നെയായിരിക്കും.

 

കോട്ടയം പുഷ്പനാഥ് എഴുതിയ ഡ്രാക്കുള സീരീസിലെ അഞ്ചു നോവലുകൾ വീണ്ടും പ്രസിദ്ധീകരിച്ചു. കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷനാണ് പുസ്തകങ്ങളുടെ പ്രസാധകർ. സംവിധായകൻ ലാൽ ജോസ്, സംഗീത സംവിധായകൻ ബിജിബാൽ, സാഹിത്യകാരൻ സക്കറിയ , പരിസ്ഥിതി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ എൻ.എ. നസീർ, സംവിധായകനും നടനുമായ രഞ്ജി പണിക്കർ എന്നിവർ സമൂഹമാധ്യമ പേജുകളിലൂടെ പുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ചു. 

 

English Summary:  Return of Kottayam Pushpanath's Dracula Series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com