ADVERTISEMENT

25 ലക്ഷം രൂപ സമ്മാനത്തുകയുള്ള ജെസിബി സാഹിത്യ പുരസ്കാരത്തിനു പരിഗണിക്കുന്ന 10 നോവലുകളില്‍ മലയാള കൃതിയും. എസ്. ഹരീഷിന്റെ വിവാദ നോവല്‍ മീശയാണ് ഇന്ത്യയിലെ പ്രധാന സാഹിത്യ പുരസ്കാരങ്ങളിലൊന്നിനുവേണ്ടി പരിഗണിക്കപ്പെടുന്നത്. ജയശ്രീ കളത്തിലാണ് മീശ ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്തത്.

പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിലെത്തിയ 5 നോവലുകള്‍ ഈ മാസം 25 ന് പ്രഖ്യാപിക്കും; പുരസ്കാര ജേതാവിനെ നവംബര്‍ 7 നും.

ഈ വര്‍ഷത്തെ ജെസിബി പുരസ്കാരത്തിനു പരിഗണിക്കപ്പെടുന്ന 10 നോവലുകള്‍ 9 സംസ്ഥാനങ്ങളില്‍ നിന്നാണ്. അസമീസ്, ബംഗാളി, ഇംഗ്ലിഷ്, തമിഴ് എന്നീ ഭാഷകള്‍ക്കൊപ്പം മലയാളത്തിനും പ്രാതിനിധ്യം. 4 കൃതികള്‍ എഴുത്തുകാരുടെ ആദ്യ നോവലുകളാണ്; 2 കൃതികള്‍ വിവര്‍ത്തനങ്ങളും. അവയിലൊന്നാണ് മലയാളത്തില്‍ ഇതിനകം ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത മീശ.

പുരസ്കാരപ്പട്ടികയിലെത്തിയ 10 നോവലുകള്‍:
1. എ ബേണിങ്- മേഘ മജുംദാര്‍
2. ജിന്‍ പട്രോള്‍ ഓണ്‍ ദ് പര്‍പ്പിള്‍ ലൈന്‍- ദീപ അനപ്പറ
3. അണ്ടര്‍ടോ - ജാഹ്നവി ബറുവ
4. ചോസന്‍ സ്പിരിറ്റ്സ് - സമിത് ബസു
5. എ ബാലഡ് ഓഫ് റെമിറ്റന്റ് ഫീവര്‍ - അശോക് മുഖോപാധ്യായ
6. പ്രെല്യൂഡ് ടു എ റയട് - ആനി സെയ്ദി
7. ഇന്‍ സെര്‍ച്ച് ഓഫ് ഹീര്‍ - മഞ്ജുള്‍ ബജാജ്
8. മീശ-എസ്. ഹരീഷ്
9. ദ് മെഷീന്‍ ഈസ് ലേണിങ് - തനൂജ് സോളങ്കി
10. ദീസ്, അവര്‍ ബോഡീസ്, പൊസസ്ഡ് ബൈ ലൈറ്റ് - ധരിണി ഭാസ്കര്‍

English Summary: Meesha Novel by S.Hareesh in JCB long list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com