ADVERTISEMENT

തിരുവനന്തപുരം∙ വയലാർ സാഹിത്യ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രനു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിച്ചു. വയലാർ രാമ വർമ്മയുടെ  45-ാം ചരമ വാർഷിക ദിനത്തിൽ രാജ് ഭവനിൽ നടന്ന ലളിതമായ ചടങ്ങിലാണ് ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത വെങ്കല ശിൽപവും അടങ്ങുന്ന പുരസ്കാരം സമ്മാനിച്ചത്. കേരളത്തിലെ മഹാനായ കവിയുടെ പേരിലുള്ള പുരസ്കാരം മറ്റൊരു കവിക്കു സമ്മാനിക്കാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നു ഗവർണർ പറഞ്ഞു. 

വയലാർ രാമ വർമ്മ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റിന്റെ സെക്രട്ടറി സ്ഥാനത്തു 44 വർഷമായി സേവനം അനുഷ്ഠിക്കുന്ന, 92 വയസ്സുള്ള സി.വി.ത്രിവിക്രമനെ ഗവർണർ പൊന്നാട ചാർത്തി ആദരിച്ചു. ട്രസ്റ്റ് വൈസ് പ്രസിഡന്റ് പ്രഫ. ജി.ബാലചന്ദ്രൻ, കവി പ്രഭാ വർമ്മ, ട്രസ്റ്റ് അസി.സെക്രട്ടറി സതീശൻ എന്നിവരും സംബന്ധിച്ചു. 

‘ഒരു വെർജീനിയൻ വെയിൽക്കാലം’ കവിതാ സമാഹാരമാണ് ഏഴാച്ചേരിയെ 44-ാമതു വയലാർ പുരസ്കാരത്തിന് അർഹനാക്കിയത്. അമേരിക്കൻ യാത്രയ്ക്കിടെ എഴുതിയ 41 കവിതകളുടെ സമാഹാരമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com