‘മലയാള സിനിമയിലെ അടുക്കള’കൾക്ക് പറയാനുള്ളത്...

malayala-cinemayile-adukkala
SHARE

എ. ചന്ദ്രശേഖർ എഴുതിയ ‘മലയാള സിനിമയിലെ അടുക്കള’ എന്ന പുസ്തകത്തിന്റെ പ്രകാശനം നവംബർ 30 ന് നടക്കും. സംവിധായകൻ മോഹൻ പുസ്തകത്തിന്റെ ആദ്യ പ്രതി നടി ശ്രീലക്ഷ്മിക്ക് കൈമാറി പുസ്തകപ്രകാശനം നിർവഹിക്കും. തിരുവനന്തപുരം കിൻഫ്ര ഫിലിം ആന്റ് വിഡിയോ പാർക്കിൽ വെച്ചായിരിക്കും പ്രകാശന ചടങ്ങ്.

ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സെക്രട്ടറി സി. അജോയ്, ഗ്രന്ഥകർത്താവ് എ. ചന്ദ്രശേഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

മലയാള സിനിമയുടെ നവതിയോടനുബന്ധിച്ച് സംസ്ഥാന ചലച്ചിത്ര അക്കാദമി ഏര്‍പ്പെടുത്തിയ ചലച്ചിത്രഗവേഷണത്തിനുള്ള ഫെലോഷിപ്പ് നേടിയ ‘മലയാള സിനിമയിലെ അടുക്കള’ എന്ന ഗവേഷണവിഷയത്തിന്മേല്‍ ഒന്‍പതുമാസത്തെ തീവ്രയത്‌നത്തിനൊടുവില്‍ സമര്‍പ്പിച്ച പ്രബന്ധമാണ് ഇപ്പോൾ പുസ്തകമായി വായനക്കാരുടെ കൈകളിലേയ്ക്ക് എത്തുന്നത്. മലയാള സിനിമയെ കുറിച്ച് കൂടുതൽ അറിയുവാനും പഠിക്കുവാനും ആഗ്രഹിക്കുന്നവർക്ക് മുതൽക്കൂട്ടാണ് ഈ പുസ്തകം. 411 പേജുകൾ ഉള്ള പുസ്തകത്തിന്റെ വില 380 രൂപ.

English Summary: Malayala cinemayile adukkala, book by A. Chandrasekhar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
;