ജെ.കെ. റൗളിങ്; പുസ്തകങ്ങളുടെ മാന്ത്രിക രാജ്ഞി

JK Rowling
ജെ. കെ. റൗളിങ്
SHARE

ഹാരിപോട്ടർ മാന്ത്രിക കഥകളിലൂടെ ലോകപ്രശസ്തയായ എഴുത്തുകാരിയാണ് ജെ.കെ. റൗളിങ് അഥവാ ജോവാൻ റൗളിങ്. 1965 ജൂലൈ 31ന് ഇംഗ്ലണ്ടിലെ യേറ്റിൽ ജോവാൻ റൗളിങ് ജനിച്ചു. അവളുടെ മുത്തശ്ശിയുടെ പേരായ കാത്‌ലീൻ കൂടെ ഉൾപ്പെടുത്തിയാണ് ജെ.കെ. എന്ന തൂലികാനാമം സ്വീകരിച്ചത്. 1986ൽ എക്സ്റ്റർ സർകലാശാലയിൽനിന്ന് ബിരുദം നേടിയ റൗളിങ് ലണ്ടനിലെ ആംനസ്റ്റി ഇന്റർനാഷണലിൽ ജോലി ചെയ്യാൻ തുടങ്ങി. അവിടെ ച്ചാണ് അവർ ഹാരിപോട്ടർ കഥകൾ എഴുതാൻ തുടങ്ങിയത്. 1990ൽ മാഞ്ചസ്റ്റർ മുതൽ ലണ്ടൻ വരെ നടത്തിയ ട്രയിൻ യാത്രയിലാണ് കഥ എഴുതുവാനുള്ള പ്രചോദനം ലഭിച്ചത്. ഒൻപതാം വയസ്സ് മുതൽ രചനകൾ നടത്തിയിരുന്ന ഇവരുടെ ആദ്യ കഥ ‘റാബിറ്റ്’ ആണ്. 

1990ൽ ഇംഗ്ലിഷ് പഠിപ്പിക്കുന്നതിനായി റൗളിങ് പോർച്ചുഗലിലേക്ക് പോയി. അവിടെ വച്ച് പോർച്ചുഗീസ് പത്രപ്രവർത്തകനായ ജോർജ് അരന്റസിനെ കണ്ടുമുട്ടി വിവാഹം കഴിച്ചു. ഇവർക്ക് 1993ൽ ജെസീക്ക എന്ന മകൾ ജനിച്ചു. പിന്നീട് വിവാഹമോചനം നേടിയ റൗളിങ് മകളോടൊപ്പം ഇംഗ്ലണ്ടിലെ എഡിൻ‌ബർഗിൽ താമസമാക്കി. ഒരു ഫ്രഞ്ച് അധ്യാപികയെന്ന നിലയിൽ ജീവിച്ച അവർ ആ കാലത്ത് ഹാരിപോട്ടർ സീരീസിലെ  ആദ്യ പുസ്തകത്തിന്റെ എഴുത്ത് തുടർന്നു. ഹാരിപോട്ടർ സീരീസിലെ ആദ്യ പുസ്തകം, ‘ഹാരിപോട്ടർ ആൻഡ് ഫിലോസഫേഴ്സ് സ്റ്റോൺ’ 1997ൽ പുറത്തിറങ്ങി. പുസ്തകത്തിന്റെ യഥാർത്ഥ ശീർഷകത്തിലെ ‘ഫിലോസഫർ’ എന്ന വാക്ക് അമേരിക്കയിലെ പ്രസിദ്ധീകരണത്തിനായി ‘സോർസറർ’ എന്ന് മാറ്റി. പുസ്തകം വൻ വിജയമായി. മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിക്കുകയും ബ്രിട്ടിഷ് ബുക്ക് അവാർഡ് ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ നേടുകയും ചെയ്തു.

‘ഹാരിപോട്ടർ ആൻഡ് ചേംബർ ഓഫ് സീക്രട്ട്സ്’ (1998), ‘ഹാരിപോട്ടർ ആൻഡ് പ്രിസൺ ഓഫ് അസ്കബാൻ’ (1999), ‘ഹാരിപോട്ടർ ആൻഡ് ഗോബ്ലറ്റ് ഓഫ് ഫയർ’ (2000), ‘ഹാരിപോട്ടർ ആൻഡ് ഓർഡർ ഓഫ് ദി ഫീനിക്സ്’ (2003), ‘ഹാരിപോട്ടർ ആൻഡ് ദി ഹാഫ്-ബ്ലഡ് പ്രിൻസ്’ (2005) പേരുകളിൽ പ്രസിദ്ധീകരിച്ച ഹാരിപോർട്ടർ പരമ്പരകളും മികച്ച വിജയമായി. ഈ പരമ്പരയിലെ ഏഴാമത്തെയും അവസാനത്തെയും നോവൽ, ‘ഹാരിപോട്ടർ ആൻഡ് ഡെത്ത്‌ലി ഹാലോസ്’ 2007ൽ പുറത്തിറങ്ങി. ഇരുനൂറിലധികം രാജ്യങ്ങളിൽ ലഭ്യമായ ഹാരിപോട്ടർ പരമ്പര അരുപതിലധികം ഭാഷകളിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. ഈ നോവലുകളുടെ റെക്കോർഡ് വിജയം റൗളിങിനെ ചരിത്രത്തിലെ ഏറ്റവും പ്രതിഫലം നേടുന്ന നോവലിസ്റ്റാക്കി. ഈ സീരീസ് 500 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റു. അത് ഒരു ബ്ലോക്ക്ബസ്റ്റർ ഫിലിം ഫ്രാഞ്ചൈസിയായി സ്വീകരിച്ചു.

പുസ്തകങ്ങളുടെ ചലച്ചിത്ര പതിപ്പുകൾ 2001–11ൽ പുറത്തിറങ്ങി. ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ സിനിമകളിൽ ഒന്നായി മാറി. ദാരിദ്രത്തിൽനിന്ന് കോടിപതിയായി മാറിയ അപൂർവം വ്യക്തികളിലൊരാളാണ് റൗളിങ്. 2007ൽ ഫോബ്സ് മാസിക, ലോകത്തിലെ ഏറ്റവും പ്രതാപശക്തിയുള്ള 48-ാമത്തെ വ്യക്തിയായി റൗളിങ്ങിനെ തിരഞ്ഞെടുത്തു. ഇവരുടെ സാമൂഹികസേവന പ്രവർത്തനങ്ങളും ഹാരിപോട്ടർ കഥകളുടെ പ്രശസ്തിയും കണക്കിലെടുത്ത് ഇവർക്ക് ഒട്ടേറെ ബഹുമതികൾ ലഭിച്ചു. 2012ൽ ആണ് മുതിർന്നവർക്ക് വേണ്ടി റൗളിങ് ആദ്യമായി ദ കാഷ്വൽ വേക്കൻസി എന്ന നോവൽ രചിച്ചു. 

1997ൽ പ്രസിദ്ധീകരിച്ച ദി ഫിലോസഫേഴ്സ് സ്റ്റോൺ മുതൽ ദി ഡെത്ത്ലി ഹാലോസ്(2007) വരെയുള്ള ഏഴ് പുസ്തകങ്ങൾ മാന്ത്രിക വിദ്യാലയത്തിലെ വിദ്യാർഥികളായ ഹാരിപോട്ടർ എന്ന കൗമാരമാന്ത്രികന്റെയും ഉറ്റ സുഹൃത്തുക്കളായ റോൺ വീസ്‌ലി, ഹെർമയോണി ഗ്രാഞ്ചെർ എന്നിവരുടെയും സാഹസിക കഥകളാണ് മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നത്.

English Summary: British author J. K. Rowling

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA
;