ഫാഷന്‍ മാസികയുടെ കവറില്‍ ഇടംപിടിച്ച് കവി; വംശീയതയെ തോല്‍പിച്ച ചരിത്ര വിസ്മയം

HIGHLIGHTS
  • വോഗിന്റെ മേയ് ലക്കത്തിലാണ് രണ്ടു വ്യത്യസ്ത കവറുകളില്‍ അമന്‍ഡ എന്ന കവി നിറഞ്ഞുനില്‍ക്കുന്നത്
  • ദ് വണ്‍ ഫോര്‍ ഹും ഫുഡ് ഈസ് നോട്ട് ഇനഫ് എന്ന കവിതാ സമാഹാരമാണ് അദ്യത്തെ പുസ്തകം
amanda-gorman-becomes-first-ever-poet-to-feature-on-vogue-magazine-cover-version-one
Photo Credit: Vogue
SHARE

ലോകപ്രശസ്ത ഫാഷന്‍ മാഗസിന്‍ വോഗിന്റെ മുഖചിത്രമാകാന്‍ ഭാഗ്യം ലഭിച്ച ആദ്യത്തെ എഴുത്തുകാരിയായിരിക്കുന്നു അമന്‍ഡ ഗോര്‍മന്‍. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കവിത ചൊല്ലാന്‍ അവസരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ കവി, കറുത്ത വര്‍ഗക്കാരി എന്നീ  അപൂര്‍വ പദവികള്‍ നേടിയതോടെയാണ് 22 -ാം വയസ്സില്‍ അമന്‍ഡ ലോക ശ്രദ്ധയിലേക്കുയര്‍ന്നത്. നേരത്തേ. ടൈം മാഗസിന്റെ കവറിലും അമന്‍ഡ ഇടംപിടിച്ചിരുന്നു. വോഗിന്റെ മേയ് ലക്കത്തിലാണ് രണ്ടു വ്യത്യസ്ത കവറുകളില്‍ അമന്‍ഡ എന്ന കവി നിറഞ്ഞുനില്‍ക്കുന്നത്. 

കവി, സാമൂഹിക പ്രവര്‍ത്തക എന്നതിനപ്പുറം ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷ പങ്കുവയ്ക്കുന്ന അമന്‍ഡ സ്റ്റൈല്‍ ഐകണ്‍ കൂടിയാണെന്നു തെളിയിക്കുന്നതാണു പുതിയ നീക്കം. 

ഇവിടെവരയെത്താന്‍ ഞാനേറെ കഷ്ടപ്പെട്ടു. എന്നാല്‍ ഞാന്‍ മാത്രമല്ല, എന്റെ കുടുംബം, ഗ്രാമം ഒക്കെ എന്റെ പിന്നിലുണ്ട്. ഈ അഭിമാനകരമായ നേട്ടത്തിലും സന്തോഷം പങ്കുവച്ചുകൊണ്ട്- ചരിത്ര സംഭവത്തെക്കുറിച്ച് അമന്‍ഡ പ്രതികരിച്ചു. ആനി ലെയ്ബോവിറ്റ്സ് എന്ന ഫൊട്ടൊഗ്രഫറാണ് അമന്‍ഡയെ വോഗിനുവേണ്ടി ചിത്രങ്ങളിലേക്കു പകര്‍ത്തിയത്. 

കലിഫോര്‍ണിയയില്‍ ദരിദ്രമായ ചുറ്റുപാടുകളില്‍ പ്രതിസന്ധികള്‍ അതിജീവിച്ചാണ് ഒറ്റയ്ക്കു ജീവിച്ച അമ്മയ്ക്കൊപ്പം അമന്‍ഡ വളര്‍ന്നത്. കുട്ടിക്കാലത്ത് സംസാര വൈകല്യം പോലുള്ള പ്രശ്നങ്ങള്‍ക്കു ചികിത്സ നേടിയെങ്കിലും വളരെപ്പെട്ടുന്നുതന്നെ ആത്മവിശ്വാസം ആര്‍ജിക്കുകയും പരിമിതികളെ ശക്തിയാക്കി അക്ഷരങ്ങളിലൂടെ പോരാട്ടം നയിക്കുകയുമായിരുന്നു. അപ്രതീക്ഷിതമായിട്ടാണ്, മുതിര്‍ന്ന പ്രശസ്ത കവികള്‍ക്കു മാത്രം കിട്ടുന്ന അംഗീകാരം അവരെ തേടിയെത്തുന്നത്: പ്രസിഡന്റിന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ കവിത ചൊല്ലാനുള്ള അവസരം. കവിതയുടെ ശക്തിയാലും ആലാപനത്തിന്റെ തീവ്രതയാലും  വേദി കീഴടക്കിയ അമന്‍ഡ സുശക്തമായ നിലപാടുകള്‍ കൊണ്ടുകൂടിയാണ് ശ്രദ്ധേയയായത്. 

amanda-gorman-becomes-first-ever-poet-to-feature-on-vogue-magazine-cover-version-two
Photo Credit: Vogue

സ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലും അവഗണനയും വംശീയതയും പൊള്ളുന്ന വാക്കുകളില്‍ കവിതകളാക്കിയിട്ടുണ്ട് അമന്‍ഡ. അമേരിക്കയില്‍ ജീവിക്കുന്ന ആഫിക്കക്കാരായ കറുത്ത വര്‍ഗക്കാരുടെ അതിജീവന പോരാട്ടങ്ങളും അവരുടെ കവിതയ്ക്കു വിഷയമായിട്ടുണ്ട്. യുവതലമുറയുടെ ആസ്ഥാനകവിപ്പട്ടം നേടിയ ആദ്യത്തെ കവി കൂടിയാണവര്‍. 2015 ല്‍ പ്രസിദ്ധീകരിച്ച ദ് വണ്‍ ഫോര്‍ ഹും ഫുഡ് ഈസ് നോട്ട് ഇനഫ് എന്ന കവിതാ സമാഹാരമാണ് അദ്യത്തെ പുസ്തകം. എന്നാല്‍ പ്രസിഡന്റിന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ ചൊല്ലിയ ദ് ഹില്‍ വി ക്ലൈംബ് ( നമുക്ക് കയറാനുള്ള മല ) അമന്‍ഡയെ ലോകത്തിന്റെ പ്രിയ കവിയാക്കിമാറ്റി. പിന്നീട് പ്രസിദ്ധീകരിച്ച അവരുടെ രണ്ടു കവിതാ സമാഹാരങ്ങളും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു

English Summary : Amanda Gorman becomes first-ever poet to feature on Vogue magazine cover

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം ജയസൂര്യ നോ പറഞ്ഞു, പകരം മറ്റൊരു നടനെത്തി: പക്ഷേ ഒടുവിൽ ? Renjith Shankar Interview

MORE VIDEOS
FROM ONMANORAMA
;