ADVERTISEMENT

കഥാകൃത്തും മാധ്യമ പ്രവർത്തകനുമായിരുന്ന അശ്രഫ് ആഡൂരിന്റെ സ്മരണയിൽ അശ്രഫ് ആഡൂർ സൗഹൃദ കൂട്ടായ്മ ഏർപ്പെടുത്തിയ രണ്ടാമത് കഥാപുരസ്കാരത്തിന് നജീം കൊച്ചുകലുങ്കിന്റെ ‘കാട്’ എന്ന കഥ അർഹമായി. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാർഡ്.  288 എൻട്രികളിൽ നിന്ന് വി.എസ് അനിൽകുമാർ, ടി.പി. വേണുഗോപാലൻ, കെ.കെ രേഖ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണയിച്ചത്‌. അവാർഡ് ദാന ചടങ്ങ് പിന്നീട് നടക്കും.

 

കൊല്ലം ജില്ലയിൽ കൊച്ചുകലുങ്ക് സ്വദേശിയാണ് നജീം. ചരിത്രത്തിൽ ബിരുദവും പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടി. 1996 മുതൽ പത്രപവർത്തന രംഗത്ത്. 2001 മുതൽ സൗദി അറേബ്യയിൽ. പ്രവാസ പത്രപ്രവർത്തന അനുഭവക്കുറിപ്പുകളുടെ സമാഹാരം ‘കനൽ മനുഷ്യർ’ എന്ന പേരിൽ പുസ്തകമായി ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചു. മാധ്യമപ്രവർത്തനത്തിനും സർഗാത്മക സാഹിത്യത്തിനും നിരവധി പുരസ്കാരങ്ങൾക്ക് അർഹനായി.അധ്യാപിക ജാസ്മിൻ എ. എൻ. ആണ് ഭാര്യ. മക്കൾ: ഫിദൽ, ഗസൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com