ADVERTISEMENT

ലോക്ഡൗണിൽ വീടിനുള്ളിൽപ്പെട്ടു ബോറടിച്ചോ? പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം നഷ്ടമായെന്നതു ശരി. എന്നാൽ, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ തിരക്കൊഴിഞ്ഞ് അൽപം സമയം കിട്ടുന്നതും നല്ല കാര്യമല്ലേ. ലോക്‌ഡൗണിന്റെ വിരസതയകറ്റാനുള്ള ചില നിർദേശങ്ങളാണ് ഈ പംക്തിയിൽ. വിവിധ മേഖലകളുമായി ബന്ധപ്പെട്ട ചില നിർദേശങ്ങൾ. എല്ലാവരും ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട 5 പുസ്തകങ്ങളാണ് ഇന്ന്. വല്ലാത്ത കാലത്തെ ‘വായനാ മരുന്ന്’ കുറിക്കുന്നത് എഴുത്തുകാരനും തിരക്കഥാകൃത്തും അധ്യാപകനുമായ ബിപിൻ ചന്ദ്രൻ.

 

premalekhanam

1. പ്രേമലേഖനം– വൈക്കം മുഹമ്മദ് ബഷീർ

 

randamoozham

ആർക്കും വായിച്ചു രസിക്കാവുന്ന ബഷീർ ക്ലാസിക്. ഒരു മലയാളിയെങ്കിൽ നിങ്ങൾ സാറാമ്മയുടെയും കേശവൻ നായരുടെയും ‘അനശ്വര’ കഥ വായിച്ചിരിക്കണം.

 

aadujeevitham

2. രണ്ടാമൂഴം– എം.ടി. വാസുദേവൻ നായർ

 

orachan-makalakkayacha-kathukal

മലയാളത്തിന്റെ അഭിമാനമായ എംടിയുടെ, എഴുത്തിന്റെ എവറസ്‌റ്റ് എന്നു വിശേഷിപ്പിക്കാവുന്ന ഐതിഹാസികമായ ആഖ്യാനം. ഫിക്‌ഷനെഴുത്തിന്റെ സകല ലാവണ്യങ്ങളും ഈ നോവൽ അനുഭവിപ്പിക്കും.

 

totto-chan

3. ആടുജീവിതം– ബെന്യാമിൻ

 

രണ്ടായിരത്തി എട്ടിൽ ആദ്യപതിപ്പ് ഇറങ്ങിയശേഷം രണ്ടു ലക്ഷത്തിലധികം കോപ്പികൾ വിറ്റുപോയ ഈ നോവലിന്റെ വായനാനുഭവം ജീവിതത്തിന്റെ അപ്രവചനീയതകളെപ്പറ്റി പുതിയ ഉൾക്കാഴ്ചകൾ നൽകും. നജീബിന്റെ കഥ നാം അനുഭവിക്കുന്ന സൗഭാഗ്യങ്ങളെക്കുറിച്ചു നന്ദിയോടെ ഓർക്കാൻ നമ്മെ പ്രേരിപ്പിക്കും.

 

4. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ– ജവാഹർലാൽ നെഹ്റു

 

പണ്ഡിറ്റ് നെഹ്റുവിനോടു യോജിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യ ഇന്ത്യ നമുക്കു നൽകുന്നുണ്ട്. ആ സ്വാതന്ത്ര്യം നുകരുന്ന ഭാരതീയരൊക്കെ വായിച്ചിരിക്കേണ്ട ഗ്രന്ഥം. മനുഷ്യൻ, ഭൂമി, പ്രകൃതി, ഭാഷ, ചരിത്രം, സംസ്കാരം, ഇന്ത്യയുടെ പൈതൃകം തുടങ്ങിയ വിഷയങ്ങളിലേക്കു വെളിച്ചം വീശുന്ന കൃതി വിവർത്തനം ചെയ്തത് അമ്പാടി ഇക്കാവമ്മ.

 

5. ടോട്ടോചാൻ– ടെട്സുകോ കുറോയാനഗി

 

ലോകമെമ്പാടുമുള്ള കുട്ടികളെ ആകർഷിച്ച ഈ കഥ എല്ലാ രക്ഷിതാക്കളും അധ്യാപകരും നിർബന്ധമായി വായിച്ചിരിക്കേണ്ടതാണ്. കവി അൻവർ അലിയുടെ മലയാള പരിഭാഷ മനോഹരമായ വായനാനുഭവമാണ്.

 

English Summary: Bipin Chandran Recommend five books to read during lock down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com