ആടുജീവിതത്തിൽ തുടങ്ങിയ ബന്ധം, പ്രവാസ ലോകത്തെ ജീവിതം നേരിട്ടു മനസ്സിലാക്കിയ പ്രസാധകൻ

green-books-md-krishna-das
കൃഷ്ണദാസ്
SHARE

അന്തരിച്ച ഗ്രീൻ ബുക്സ് എംഡി കൃഷ്ണദാസിനെ എഴുത്തുകാരൻ ബെന്യാമിൻ അനുസ്മരിക്കുന്നു

നല്ല സുഹൃത്തിനെയാണ് ഗ്രീൻ ബുക്സ് എംഡി കൃഷ്ണദാസിന്റെ വേർപാടിലൂടെ നഷ്ടമായത്. 2008ൽ ആടുജീവിതത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടാണു സൗഹൃദത്തിനു തുടക്കം. നോവൽ പ്രസിദ്ധീകരിക്കാൻ പല പ്രസാധകരും വിമുഖത കാട്ടിയിരുന്നു. ആദ്യ പ്രതി അയച്ചു നൽകിയപ്പോൾ തന്നെ അദ്ദേഹം അതു വായിക്കുകയും പ്രസാധനത്തിനു തയാറാകുകയും ചെയ്തു. ദീർഘകാലം പ്രവാസ ലോകത്തു കഴിഞ്ഞിരുന്ന അദ്ദേഹത്തിന് ആടുജീവിതത്തിന്റെ മൂല്യം പെട്ടെന്നു മനസ്സിലാക്കാനായി.

പ്രസാധകനായി മാത്രമല്ല, ആടുജീവിതത്തിന്റെ പ്രചാരകനായി പ്രവർത്തിച്ചതു പോലെയാണ് അനുഭവപ്പെട്ടത്. പ്രവാസ ലോകത്തെ ജീവിതസാഹചര്യങ്ങൾ നേരിട്ടു മനസ്സിലാക്കിയതാണ് അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചതെന്നു കരുതുന്നു.

വിവർത്തന കൃതികളുടെ നിര തന്നെ അദ്ദേഹം പ്രസിദ്ധീകരിക്കാൻ തയാറായി. നൊബേൽ, ബുക്കർ സമ്മാനങ്ങൾ നേടിയിട്ടുള്ള പോളിഷ് എഴുത്തുകാരി ഓൾഗ തൊകാർചുക്കിന്റെ ഫ്ലൈറ്റ്സ് അടക്കം ഒട്ടേറെ വിദേശ സാഹിത്യ കൃതികൾ മലയാളത്തിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചത് കൃഷ്ണദാസാണ്.

English Summary: Writer Benyamin remembering Krishnadas

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA
;