ഗോപന്റെയും വേണുവിന്റെയും പ്രണയം; രമ തകർത്ത മഹത്തായ സന്ദർഭം

HIGHLIGHTS
  • ഒരാത്മാവും രണ്ടുശരീരവും എന്നൊക്കെ വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന തരം ആത്മബന്ധം
nn-pillai-one-act-play-mahathaya-sandarbham
Representative Image. Photo Credit : Rachaphak / Shutterstock.com
SHARE

മെഡിക്കൽ കോളജ് ക്യാംപസിന്റെ പശ്ചാലത്തിൽ എൻ.എൻ.പിള്ള രചിച്ച നാടകമാണ് ‘മഹത്തായ സന്ദർഭം’. രോഗികളും ഡോക്ടർമാരും ഒക്കെ വിവിധ നാടകങ്ങളിൽ വ്യത്യസ്ത ഭാവങ്ങളോടെ എൻ.എൻ.പിളളയുടെ നാടകങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ രോഗത്തെ കുറിച്ചും രോഗികളെ കുറിച്ചും പഠിക്കാനും ഭാവിയിൽ മികച്ച ഭിഷഗ്വരൻമാരായി മാറാനുമായി പഠിക്കാൻ എത്തുന്ന ഡോക്ടർവിദ്യാർഥികൾ കഥാപാത്രങ്ങളാകുന്നത് അത്യപൂർവം നാടകങ്ങളിൽ മാത്രമാണ്. 

മെഡിക്കൽ കോളജിലെ ഫൈനൽ ഇയർ വിദ്യാർഥികളും ബുദ്ധിജീവികളുമായ രണ്ടുപേരാണ് ഗോപനും വേണുവും. ഇവരുടെ പ്രണയവും തുടർസംഭവങ്ങളുമാണ് മഹത്തായ സന്ദർഭം എന്ന നാടകത്തിലൂടെ രചയിതാവ് വായനക്കാരുമായി പങ്കുവയ്ക്കുന്നത്. ഇരുവരും ഉറ്റ സ്നേഹിതർ. ഒരാത്മാവും രണ്ടുശരീരവും എന്നൊക്കെ വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന തരം ആത്മബന്ധം. അതിന്റെ കൂടുതൽ കൊണ്ടാണോ എന്നറിയില്ല രണ്ടുപേരും ഒരു പെൺകുട്ടിയെത്തന്നെ സ്നേഹിക്കുന്നു. 

കുട്ടിയുടെ പേര് രമ. രമയാകട്ടെ രണ്ടുപേർക്കും തുല്യനിലയിൽ പ്രണയപ്രസാദം വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും നൽകുന്നുമുണ്ട്. ഇത് ഇരുവരെയും ആശയക്കുഴപ്പത്തിലാക്കുന്നു. യഥാർഥത്തിൽ രമ തന്നെയാണു സ്നേഹിക്കുന്നതെന്നു വേണുവും അല്ല, തന്നെ മാത്രമാണ് സ്നേഹിക്കുന്നതെന്നു ഗോപനും ഉറച്ചു വിശ്വസിക്കുന്നു. 

NN Pillai
എൻ. എൻ. പിള്ള

തങ്ങളുടെ ഗുരുവും മനഃശാസ്ത്രജ്ഞനുമായ ഡോ. ഗോപിനാഥ മേനോന്റെ മുന്നിൽ ഇരുവരും ഈ പ്രശ്നവുമായി എത്തുന്നു. 

‘രണ്ടുപേരും രമയെത്തന്നെ വിവാഹം കഴിച്ച് സന്തുഷ്ട കുടുംബജീവിതം നയിക്കാൻ’ അദ്ദേഹം ഉപദേശിക്കുന്നുണ്ടെങ്കിലും അതവർക്ക് സ്വീകാര്യമാകുന്നില്ല. 

ഒടുവിൽ ഇരുവരുടെയും സാന്നിധ്യത്തിൽ രമ വിളിക്കപ്പെട്ടു. രമയോട് ‍ഡോക്ടർ കൂസലന്യേ ചോദിക്കുന്നു. ‘രമ ജീവിതപങ്കാളിയാവാതെ അവർക്ക് ജീവിക്കാൻ കഴിയില്ലെന്നാണു പറയുന്നത്. ആട്ടെ, രമ എന്തു പറയുന്നു’. 

രമയുടെ മറുപടി: ‘ഡർട്ടി റാസ്കൽസ്. ഞാനീ തെണ്ടികളോട് ഒരു ചുക്കും പറഞ്ഞിട്ടില്ല സർ. ഇങ്ങനെയുണ്ടോ ആണുംപെണ്ണും കെട്ട നാറികള്. കൂട്ടുകാരെപോലെ വല്ല കളിതമാശയൊക്കെ വല്ലപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിട്ടുണ്ടായിരിക്കാം. ഇവന്റെയൊക്കെ കഥേം കവിതേം പുരോഗമനോം താടീം വളർത്തി മാൻഡ്രാക്സും തിന്ന് നടക്കുക. ഇഡിയറ്റ്സ്, ഞാൻ പോകുന്നു സാർ’. വേണുവും ഗോപനും ഇളിഭ്യരാകുന്നു.

ബുദ്ധിജീവികളെ വേണ്ട രീതിയിൽ അളക്കാനും പ്രണയിക്കാനും ഉള്ള കഴിവ് പെൺകുട്ടികൾ സ്വായത്തമാക്കിയിട്ടില്ല എന്നവർ തിരിച്ചറിയുന്നു. 

ആദ്യന്തം രസകരമായ രീതിയിൽ പറഞ്ഞുപോകുന്ന ലളിതസുന്ദരമായ നാടകമാണ് ‘മഹത്തായ സന്ദർഭം’.

Content Summary : N N Pillai's Drama - Mahathaya Sandharbham

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA