ഡിസി കിഴക്കെമുറി സ്മാരകപ്രഭാഷണം സുനില്‍ പി ഇളയിടം നിര്‍വഹിക്കും

DC-Kizhakemuri-commemorative-oration
SHARE

23-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം ആഗസ്റ്റ് 30 ന് വൈകിട്ട് 4.30 സുനില്‍ പി ഇളയിടം നിര്‍വ്വഹിക്കും. താര്‍ക്കിക ബ്രാഹ്‌മണ്യവും സംവാദാത്മക ജനാധിപത്യവും എന്നതാണ് വിഷയം. 

കോട്ടയം ഡിസി കിഴക്കെമുറി മ്യൂസിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങിൽ ‘ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണജൂബിലി നോവല്‍പുരസ്‌കാരം’ ബെന്യാമിൻ ‘ചട്ടമ്പിശാസ്ത്രം’ എന്ന നോവലിന്റെ രചയിതാവായ കിംഗ് ജോണ്‍സിന് സമ്മാനിക്കും. ഒരു ലക്ഷം രൂപയും ഒ വി വിജയന്‍ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം.47-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 47 പുസ്തകങ്ങളുടെ പ്രകാശനം ചടങ്ങില്‍ ബെന്യാമിന്‍ നിര്‍വഹിക്കും.

എം മുകുന്ദന്റെ കുട്ടന്‍ ആശാരിയുടെ ഭാര്യമാര്‍, ആര്‍ കെ ബിജുരാജിന്റെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം, കെ സി നാരായണന്റെ മഹാഭാരതം സ്വതന്ത്ര സോഫ്റ്റ് വെയര്‍, വി മധുസൂദനന്‍നായരുടെ ഇതാണെന്റെ ലോകം, കെ രാജശേഖരന്‍ നായരുടെ ഞാന്‍ എന്ന ഭാവം, അംബികാസുതന്‍ മാങ്ങാടിന്റെ മൊട്ടാമ്പുളി, മനോജ് കുറൂരിന്റെ എഴുത്ത്, എസ് കലേഷിന്റെ ആട്ടക്കാരി, പി എഫ് മാത്യൂസിന്റെ കടലിന്റെ മണം, സോണിയ റഫീക്കിന്റെ പെണ്‍കുട്ടികളുടെ വീട്, വി ആര്‍ സുധീഷിന്റെ മിഠായിത്തെരുവ് തുടങ്ങി 47 പുസ്തകങ്ങളാണ് വാര്‍ഷികത്തില്‍ പ്രസിദ്ധീകരിക്കുന്നത്.

Content Summary: 23rd DC Kizhakemuri commemorative oration

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA