ADVERTISEMENT

ഇന്ത്യയിലെ സാഹിത്യ പുരസ്കാരങ്ങളിൽ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ജെസിബി സാഹിത്യ പുരസ്കാരത്തിന്റെ 2021ലെ അവാർഡിനായുള്ള 10 പുസ്തകങ്ങളുടെ ലോങ് ലിസ്റ്റിൽ ഇടംപിടിച്ച് 4 മലയാളികൾ.

എം.മുകുന്ദൻ, ടി.പി.രാജീവൻ, വി.ജെ. ജയിംസ് എന്നിവരുടെ മലയാള നോവലുകളുടെ വിവർത്തനങ്ങളും കീർത്തിക് ശശിധരന്റെ ഇംഗ്ലിഷ് പുസ്തകവുമാണ് അവസാന പത്തിൽ ഉൾപ്പെട്ടത്. ഒക്ടോബർ നാലിന് ഷോർട്ട് ലിസ്റ്റ് പുറത്തു വരും. നവംബർ 13ന് വിജയിയെ പ്രഖ്യാപിക്കും. ടി.പി.രാജീവന്റെ കെടിഎൻ കോട്ടൂർ: എഴുത്തും ജീവിതവും, വി.ജെ. ജയിംസിന്റെ ആന്റി ക്ലോക്ക്, എം.മുകുന്ദന്റെ ഡൽഹി എന്നീ കൃതികളുടെ ഇംഗ്ലിഷ് വിവർത്തനങ്ങളും കീർത്തിക് ശശിധരന്റെ ദ് ധർമ ഫോറസ്റ്റ് എന്ന കൃതിയുമാണ് ആദ്യ പത്തിൽ ഉൾപ്പെട്ടത്.

25 ലക്ഷമാണു ജെസിബി പുരസ്കാരത്തുക. വിവർത്തനകൃതിയാണെങ്കിൽ 10 ലക്ഷം രൂപ വിവർത്തകനു ലഭിക്കും. 

Content Summary : 2021 JCB Prize for Literature longlist is announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com