മഹാഭാരതത്തിൽ അപരവ്യക്തിത്വത്തിലൂടെ ജീവിച്ച രണ്ടു പേരാണ് ശിഖണ്ഡിയും സ്ഥൂണാകർണനും. ശിഖണ്ഡിയുടെ ജീവിതവും ജീവിതസമരങ്ങളും, മഹാഭാരതവും അതിന്റെ വ്യാഖ്യാനങ്ങളും വായിച്ചിട്ടുള്ളവർക്ക് ഏറെ പരിചിതമാണ്. പക്ഷേ, വ്യാസഭാരതത്തിൽ നാലു പുറങ്ങളിൽ മാത്രം വരുന്ന സ്ഥൂണാകർണൻ എന്ന യക്ഷന്റെ അപരജീവിതത്തിലൂടെയും സ്ത്രൈണാനുഭവങ്ങളിലൂടെയും തീവ്ര സംഘർഷങ്ങളിലൂടെയും ഉള്ള യാത്രയാണ് പാലക്കാട് പെരിങ്ങോട്ടുകുറിശി സ്വദേശിനി സരസ്വതി എഴുതിയ ‘സ്ഥൂണാകർണൻ’ എന്ന നോവൽ. ഒരു ലക്ഷത്തിലേറെ ശ്ലോകങ്ങളുള്ള സമ്പൂർണ മഹാഭാരതം നാലു വർഷത്തോളമെടുത്ത് പലയാവർത്തി വായിച്ച ശേഷമാണ് സ്ഥൂണാകർണന്റെ കഥാപാത്ര നിർമിതിയിലേക്കു സരസ്വതി പ്രവേശിച്ചത്.
HIGHLIGHTS
- മലയാള സാഹിത്യത്തിലെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന പംക്തി