സംഘടനാ ചായ്വുകൾ ഉണ്ടായിരുന്നിട്ടും കൃഷ്ണൻ സാർ ആളെ നോക്കിയാണ് വോട്ട് ചെയ്തിരുന്നത്. അനാവശ്യ പിരിവുകൾ ഒഴിവാക്കിയിരുന്നു എങ്കിലും വിവിധ സഹായനിധികളിലേക്ക് ഒരു തുക മുടങ്ങാതെ കൊടുത്തിരുന്നു. സർക്കാർ സർവീസിൽ ഇരുന്നപ്പോൾ കൈക്കൂലി മേടിച്ചില്ല. തന്റെ മേശയ്ക്കു മുന്നിൽ എത്തിപ്പെടുന്നവരുടെ ഗതികേട് അവരേലുമേറ്റം മനസ്സിലാക്കി, അധികം നടത്താതെ കാര്യങ്ങൾ ചെയ്തു കൊടുത്തു. മദ്യപിക്കുകയോ ബീഡിവലിക്കുകയോ ചെയ്തില്ല. രണ്ടായിരത്തി ഇരുപത്തിയൊന്ന് ഫെബ്രുവരിയിൽ വിരമിച്ച ശേഷം വീട്ടിൽ ഒതുങ്ങിക്കൂടാതെ ചെറിയ രീതിയിൽ പച്ചക്കറി കൃഷി തുടങ്ങി. മുടങ്ങിക്കിടന്ന വായന തുടങ്ങി. വായന വലിയ തള്ളൽ സൃഷ്ടിച്ചപ്പോൾ കവിതകൾ കുത്തിക്കുറിച്ച് സൊസൈറ്റിയുടെ മാസികയിലേക്ക് മുടങ്ങാതെ അയച്ചു. ഒരിക്കൽ പോലും കറുപ്പ് മഷിയിൽ സ്വന്തം അക്ഷരങ്ങൾ കണ്ടില്ല. എങ്കിലും മുപ്പതാം തീയതി തന്നെ മാസവരി കൃത്യമായി പുതുക്കി.
HIGHLIGHTS
- കഥയരങ്ങ് – മലയാളത്തിലെ പുതുകഥാകാരൻമാരുടെ ഏറ്റവും പുതിയ കഥകൾ