ADVERTISEMENT

കോട്ടയം ∙ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ പുസ്തകോൽസവത്തോടനുബന്ധിച്ച് ഡിസംബർ 19 ന് മൂന്നിന് നടക്കുന്ന സമ്മേളനത്തിൽ ഡോ.സെബിൻ എസ് കൊട്ടാരം രചിച്ച ‘ജയിക്കാനായ്  ജനിച്ചവർ’, ജോബിൻ എസ് കൊട്ടാരം രചിച്ച ‘പൊതുഭരണം: പ്രശ്നങ്ങളും വെല്ലുവിളികളും’ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. 

 

കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ,  ചലച്ചിത്ര സംവിധായകൻ ജോഷി മാത്യു, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പോൾ മണലിൽ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ. ചന്ദ്രബാബു എന്നിവർ വിവിധ പുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കും.

 

ഡോ.ഷാഹുൽ അമീൻ രചിച്ച ‘കുട്ടികളുടെ മന:ശാസ്ത്രം- A Parenting Guide ’, ജൂബിച്ചൻ കാവാലം രചിച്ച നോവൽ ’ഗന്ധരാജൻ’ എന്നീ പുസ്തകങ്ങളുടെയും പ്രകാശനം നടക്കും. ഡോൾഫിൻ ബുക്സ് ഇന്ത്യയാണ് പ്രസാധകർ.

കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോൽസവത്തിൽ നൂറോളം പ്രസാധകരാണ് പങ്കെടുക്കുന്നത്. 21ന് സമാപിക്കുന്ന പുസ്തകോൽസവത്തിൽ പ്രവേശനം സൗജന്യമാണ്.

 

Content Summary : Kottayam District Book Fair - Jayikkaanaay Janichavar &  Pothu Bharanam book release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com