ADVERTISEMENT

ചങ്ങനാശേരി ∙ ഏഴാമത് ജെകെവി പുരസ്കാരം പി.കെ.പാറക്കടവിന്റെ ‘പെരുവിരൽക്കഥകൾ’ക്ക്. 15000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഡോ. നെടുമുടി ഹരികുമാർ, ഡോ. ബാബു ചെറിയാൻ, വർഗീസ് ആൻറണി എന്നിവർ അടങ്ങുന്ന സമതിയാണ് പുരസ്കാരം നിർണയിച്ചത്. എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന ജെകെവിയുടെ പേരിൽ രണ്ടു വർഷത്തിലൊരിക്കൽ നൽകുന്നതാണ് ജെകെവി പുരസ്കാരം. ജെകെവിയുടെ ഓർമദിനമായ ജൂൺ പത്തിന് ചങ്ങനാശേരിയിൽ പുരസ്‌കാരം സമ്മാനിക്കുമെന്നു ജെകെവി ഫൗണ്ടേഷൻ സെക്രട്ടറി ഡോ. സന്തോഷ് ജെകെവി അറിയിച്ചു.

മിന്നൽക്കഥകൾ വിഭാഗത്തിലെ അതികായനായ പാറക്കടവിന്റെ ഈ പുസ്തകത്തിന് അംഗീകാരം നൽകുമ്പോൾ ആ വിഭാഗം കഥകൾക്ക് കിട്ടുന്ന അംഗീകാരമായി ഇതിനെ കണക്കാക്കാമെന്ന് പുരസ്കാര നിർണയ സമിതി വിലയിരുത്തി.

പെരുവിരൽക്കഥകൾ പ്രശസ്ത ബംഗാളി എഴുത്തുകാരി തൃഷ്ണ ബാസക് ബംഗാളിയിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമടക്കം നിരവധി അവാർഡുകൾ നേടിയ പി.കെ.പാറക്കടവ് ഇതിനകം 43 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥകൾ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലിഷിലും അറബിയിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

English Summary : JKV award for P K Parakkadavu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com