വാക്കുകളുടെ തമ്പുരാൻ വിട പറഞ്ഞു; ലോക പുസ്തക ദിനത്തിൽ...!

John-Paul
ജോൺ പോൾ
SHARE

അതുല്യനായ ചലച്ചിത്രകാരൻ കെ.ജി. ജോർജ് സാറിന്റെ പ്രിയ മാതാവിന് ആദരാഞ്ജലി അർപ്പിക്കാൻ തിരുവല്ലയിലെത്തിയപ്പോഴാണ് നല്ല കഥ പറച്ചിലുകാരൻ കൂടിയായ ജോൺ പോൾ സാറിനെ ആദ്യമായി കാണുന്നത്... 

ആർക്കും അദ്ഭുതം തോന്നുന്ന വിധം അന്നേ ഭീമാകാരമായിത്തീർന്ന ആ ശരീരവുമായി അദ്ദേഹം എങ്ങനെയാണു സഞ്ചരിക്കുകയെന്ന് ഒരു നിമിഷം ചിന്തിച്ചു പോയി...!

പക്ഷേ, കൂടുതൽ സമയവും ഇരിക്കുകയായിരുന്നെങ്കിലും വലിയ ആയാസമില്ലാതെ അദ്ദേഹം നടക്കുന്നതും കണ്ടു... 

പിന്നീട് ജോർജ് സാർ അമൃത ടിവിക്കു വേണ്ടി ചെയ്ത ചില പ്രോജക്ടിൽ ജോൺ പോൾ സാറിനെ കൺസൽറ്റ് ചെയ്തതും ഓർക്കുന്നു... ജോർജ് സാറിന് വയ്യാതെ ആയതിനു ശേഷവും  പങ്കെടുത്ത ചില പരിപാടികളിൽ സജീവ സാന്നിധ്യമായി ഈ കഥാകാരനും ഉണ്ടായിരുന്നു... 

പ്രകൃതി ജീവനത്തിലൂടെ ശരീരത്തിന്റെ പ്രയാസങ്ങളെ അതിജീവിക്കാൻ കഴിയുമെന്ന സന്ദേശത്തിന് ആ ഘട്ടമൊക്കെ കഴിഞ്ഞു പോയെന്ന മറുപടി കിട്ടിയതും ഓർക്കുന്നു... 

തിരക്കഥകളുടെ തിരക്കുകളിൽ നിന്നു പുറത്തു വന്ന ശേഷം അദ്ദേഹം സഫാരി ചാനലിൽ സജീവമായതു ലക്ഷക്കണക്കിനു പ്രേക്ഷകരെ ആകർഷിച്ചിരുന്നു...

പദം കൊണ്ടു പന്തടിച്ച പന്തളത്തു തമ്പുരാനെപ്പോലെ വാക്കുകൾ കൊണ്ട് അമ്മാനമാടിയുള്ള മനോഹര കാഴ്ച മറക്കാൻ കഴിയുമോ സഹൃദയർക്ക്...! 

ലോക പുസ്തക ദിനത്തിൽ വിട പറഞ്ഞ വാക്കുകളുടെ തമ്പുരാനു പ്രണാമം...

Content Summary: John Paul - master writer departs on World Book Day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA
;