ഓർമകളെ കുപ്പിയിലടച്ച് സൂക്ഷിക്കുന്നൊരാൾ

writer-veena
വീണ
SHARE

‘ഇഫ് ഐ കുഡ് സേവ് ടൈം ഇൻ എ ബോട്ടിൽ’ എന്ന് ഹൃദയമുരുകുന്ന തീവ്രതയോടെ പാടിയ ജിം ക്രോചേയെ ഇഷ്ടപ്പെടുന്ന എഴുത്തുകാരിയാണു വീണാ റോസ്സ്കോട്ട്. ഓർമകളുടെ കൈപിടിച്ചു നടക്കുന്നവയാണു ആ എഴുത്തുകൾ. വീണയുടെ കഥകളിലും സ്കൂളെഴുത്തുകളിലുമെല്ലാം വിവിധ വർണങ്ങളിലുള്ള ഓർമപ്പൂക്കളുടെ സൗരഭ്യം നിറഞ്ഞിരിക്കും. ആദ്യമായി ഒരു മാസികയിൽ കഥ അച്ചടിച്ചുവന്ന ദിവസം പനിയാണെന്നു പറഞ്ഞു കോളജിൽ പോകാതിരുന്നിട്ടുണ്ട് വീണ. സ്വയം വെളിപ്പെടുന്നതിനോട് അത്രയധികം അകൽച്ച കാണിക്കുന്ന കഥാകാരിയുടെ കഥകൾ പക്ഷേ, ആഴത്തിൽ രാഷ്ട്രീയം സംസാരിക്കുന്നവ കൂടിയാണ്. അവ നിങ്ങളിലെ അരാഷ്ട്രീയവാദിയെ പലപ്പോഴും പുറത്തു കൊണ്ടുവന്നു ചോദ്യം ചെയ്തുകളയും. അരക്ഷിതാവസ്ഥകൾ, രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ, നിറത്തിന്റെയും ജാതിയുടെയും പേരിലുള്ള മേൽക്കോയ്മകൾ, അരികുവത്കരണങ്ങൾ, മാറുന്ന ലോക സാമ്പത്തികക്രമങ്ങൾ, രാജ്യങ്ങളുടെ തകർച്ച, അഭയാർഥിപ്രവാഹം, ഭീകര രോഗങ്ങൾ, സർവൈലൻസ്, ഉപഭോക്തൃ സംസ്കാരം, ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യ വികാരങ്ങൾ, പരിസ്ഥിതി, ദലിത്‌ മുന്നേറ്റങ്ങൾ, സാംസ്കാരിക വൈവിധ്യങ്ങളെ തകർത്ത് ഏകസങ്കൽപത്തിലേക്കുള്ള അപകടകരമായ പോക്ക്, ആവിഷ്കാരത്തിനു നേരെ നീളുന്ന വിലക്കുകൾ തുടങ്ങിയവയെല്ലാം എഴുത്തുകാരിയെ ചിന്തിപ്പിക്കുകയും എഴുതാൻ പേന കയ്യിലെടുക്കുമ്പോൾ അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA
;