ആമുഖമോ അവതാരികയോ വേണ്ടാത്ത അദ്ഭുതമാണ് ഇന്ന് ഹാരി പോട്ടർ. പരിചയപ്പെടുത്തൽ ആവശ്യമേയില്ല രചയിതാവ് ജെ.കെ.റൗളിങ്ങിനും. എന്നാൽ 25 വർഷം മുമ്പ് ആദ്യ പുസ്തകം പുറത്തിറക്കാൻ റൗളിങ്ങിന് 12 പ്രസാധകരെ സമീപിക്കേണ്ടിവന്നു. അവരെല്ലാം തള്ളിക്കളഞ്ഞ ശേഷമാണ് ചവറ്റുകുട്ടയിലേക്ക് നീങ്ങുകയായിരുന്ന ഹാരിപോട്ടർ ആൻഡ് ദ് ഫിലോസഫേഴ്സ് സ്റ്റോൺ വിശ്വപ്രസിദ്ധിയിലേക്ക് നീങ്ങുന്നത്. അതിനു പിന്നിൽ ഒരുകൂട്ടം പ്രസാധകരുടെയും എഡിറ്റർമാരുടെയും നിരന്തര ശ്രമവുമുണ്ട്.
HIGHLIGHTS
- ഹാരിപോട്ടർ ആദ്യ പുസ്തകം പുറത്തിറങ്ങിയിട്ട് 25 വർഷം !