Premium

തടവറയിൽ വിടരുന്ന വാക്കുകൾ

jean-genet
Jean Genet. Photo Credit: Wikipedia
SHARE

പാരിസിന്റെ പ്രാന്തങ്ങളിൽ, പത്തോ പന്ത്രണ്ടോ കിലോമീറ്റർ തെക്ക് മാറി, ഒരു പള്ളിയുണ്ടായിരുന്നു, ചാപ്പൽ എന്നോ ഓറട്ടോറി എന്നോ ഇംഗ്ലീഷിൽ പറയുന്ന വലിപ്പം കുറഞ്ഞ ഒരു പള്ളി, പന്ത്രണ്ടാം നൂറ്റാണ്ടിലെ കാര്യമാണ് ഞാൻ പറയുന്നത്. ആ സ്ഥലത്തിന്റെ പേര് ഫ്രെന്ന് (ഫ്രെൻ എന്നല്ല), 1211 ൽ ഇവിടം ഒരു ഇടവകയായി ഉയർത്തപ്പെട്ടു. ഇടവകയായതോടെ കുറച്ചു കൂടി വലിയൊരു പള്ളി വേണമെന്ന ചിന്തയായി ഇടവകകാംഗങ്ങൾക്ക്, പുതിയ പള്ളി അവർ എലീജിയസ് പുണ്യവാളനു സമർപ്പിച്ചു (നോയോൺ രൂപതയിലെ ഒരു പഴയകാല മെത്രാനായിരുന്നു എലീജിയസ്, ഇലോയ് എന്നും പേരുണ്ട്, സ്വർണ്ണ പണിക്കാരുടേയും ലോഹപണിക്കാരുടേയും മൃഗഡോക്ടർമാരുടേയും മധ്യസ്ഥ പുണ്യവാളനാണ്, ക്വെന്റിൻ, പയറ്റസ്, ഫുർസി എന്നീ പുണ്യവാളന്മാരുടെ ഭൗതീകാവശിഷ്ടം കണ്ടുപിടിച്ചതും ഈ വിശുദ്ധനാണ്). പള്ളി ഏതാണ്ട് ഇരുന്നൂറ് കൊല്ലത്തോളം നിലനിന്നെങ്കിലും ഇതിനിടയിൽ പലവട്ടം പുതുക്കിപ്പണിയേണ്ടിവന്നതുമൂലം പുതിയൊരു പള്ളി ആയാലോ എന്ന ആലോചന വന്നു, അങ്ങനെ 1538 മെയ് മാസം പതിമൂന്നാം തിയതി പളളിയ്ക്ക് തറക്കല്ലിട്ടു, അത് വളർന്ന് കരിങ്കല്ലിൽ തീർത്ത, വലത് കൈ ഉയർത്തിപ്പിടിച്ച മട്ട് മണിഗോപുരം ഉയർന്നു നിൽക്കുന്ന ഇന്നത്തെ സെന്റ് എലോയ് ദേവാലയമായി. ദേവാലയത്തിന്റെ കഥ പറഞ്ഞത് വെറുതെ. പറയാനിരുന്നത് ആ ദേവാലയം നിൽക്കുന്ന ഫ്രെന്ന് എന്ന സ്ഥലത്തെ കുറിച്ചാണ്. അവിടെയൊരു ജയിലുണ്ട്, വലിയ ഒന്ന്, ഫ്രാൻസിലെ ജയിലുകളിൽ വലിപ്പം കൊണ്ട് രണ്ടാമത്തേത് (ഏറ്റവും വലുത് Fleury-Mérogis, അത് യൂറോപ്പിലെ തന്നെ ഏറ്റവും വലുത് ). ഫ്രെന്ന് ജയിൽ ഒരു സമുച്ചയമാണ് യഥാർഥത്തിൽ, നിരനിരയായി പണിത പല കെട്ടിടങ്ങളെ ഇടനാഴികൾ കൊണ്ട് കോർത്ത്, ടെലിഫോൺ പോൾ ഡിസൈനിൽ നിർമ്മിച്ച ഈ ജയിലിന്റെ തടവറകളിലൊന്നിൽ 1931 മുതൽ കുറെ കൊല്ലങ്ങൾ ചെലവഴിച്ച ഒരാളിലേക്കാണ് നമ്മൾ എത്തിച്ചേരുന്നത്, കളവിനും തിരിമറികൾക്കും അസാന്മാർഗ്ഗീക പ്രവൃത്തികൾക്കുമായി ശിക്ഷ അനുഭവിച്ച ഒരു യുവാവിലേക്ക്. 15 വയസ് മാത്രമുള്ളപ്പോൾ തുടങ്ങിയതാണ് അയാളുടെ ജയിൽവാസങ്ങൾ, എന്നാൽ ഫ്രെന്ന് ജയിലിൽ വച്ചാണ് ‘വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവൻ’ (The Man Sentenced to Death) എന്ന ആദ്യ കവിത അയാൾ എഴുതുന്നത്, അവിടെ വച്ച് തന്നെയാണ് തന്റെ ആദ്യത്തെ മേജർ രചന ‘അവർ ലേഡി ഒഫ് ദ് ഫ്ലവേർസ്’ (Our Lady of the Flowers) നടത്തുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}