ADVERTISEMENT

സൗഹൃദത്തിന്റെ ദിനം. ഓഗസ്റ്റിലെ ആദ്യ ഞായർ. എഴുതിയതിലെ ഏറ്റവും ഉള്ളിൽത്തട്ടിയ സൗഹൃദവരികളിലൊന്നു പങ്കുവയ്ക്കാനാണു പ്രിയ എഴുത്തുകാരോട് ആവശ്യപ്പെട്ടത്. ചങ്ങാത്തത്തിന്റെ വിവിധ ഭാവങ്ങളും നിറങ്ങളും ഋതുഭേദങ്ങളും വാക്കുകളിലാക്കിയ എഴുത്താളർ തിരഞ്ഞെടുത്തു തന്നതിവയാണ്.

subhash
സുഭാഷ് ഒട്ടുംപുറം

 

 

ക്ലാസിലിരിക്കുമ്പോഴും പുഴയോരത്തൂടെ നടന്നു വരുമ്പോഴും അവിചാരിതമായ് വല്ലതും കാണുകയോ കേൾക്കുകയോ ചെയ്താൽ ഞാൻ അറിയാതെ ചന്ദ്രനെ തോണ്ടാനായ് കൈ ഉയർത്തും. അവനുണ്ടാക്കിയ ശൂന്യതയ്ക്ക് അവനിറങ്ങിപ്പോയ പുഴയേക്കാൾ ആഴമുണ്ടെന്ന് അപ്പോളാണ് ഞാനറിയുക. 

lajo
ലാജോ ജോസ്

(കഥ – തിരിച്ചുകിട്ടിയ പുഴകൾ – സുഭാഷ് ഒട്ടുംപുറം)

 

∙∙∙

ajijesh
അജിജേഷ് പച്ചാട്ട്

 

 

സോറി, ഇത് സിസ്റ്ററിന്റെ ഇരിപ്പിടമാണെന്നല്ലേ പറഞ്ഞത്? അറിയാതെ അന്നിതിൽക്കയറി ഇരുന്നതിന്. ഇനിയിപ്പോൾ നമ്മൾക്കൊരുമിച്ച് ഇവിടെയിരിക്കാം, എന്തു പറയുന്നു?

suresh
സുരേഷ് നാരായണൻ

(നോവൽ – കന്യാമരിയ  – ലാജോ ജോസ്)

 

∙∙∙

smitha
സ്മിത ഗിരീഷ്

 

 

ഫോൺ പോലും ഉപയോഗിക്കാത്ത എന്നെ നീയെങ്ങനെ കണ്ടെത്തി എന്ന ചോദ്യത്തിന് സൗഹൃദത്തിന്റെ അതിശക്തമായ റഡാറുകൾ ഹൃദയത്തിൽ ഘടിപ്പിച്ചാണ് താൻ ജീവിക്കുന്നതെന്നും പറഞ്ഞ് അവൻ പൊട്ടിച്ചിരിച്ചു.

(നോവൽ – ഏഴാം പതിപ്പിന്റെ ആദ്യപ്രതി – അജിജേഷ് പച്ചാട്ട്)

 

asif-jpeg
ആസിഫ് തൃശൂർ

∙∙∙

 

 

mobin
മോബിൻ മോഹൻ

ചങ്ങാതി ചങ്കായി, ചങ്കിന്നുറപ്പായി; വൈരികൾക്കെതിരിയായ്!

(കവിത – ചങ്കോളം – സുരേഷ് നാരായണൻ)

 

abhijith
ഡി.പി. അഭിജിത്ത്

∙∙∙

 

 

എന്തൊരു ദിവസം! പ്രിയ സമ്മാനിച്ച കവർ മെല്ലെ പൊട്ടിച്ചു നോക്കി. കാതറിൻ സ്റ്റോക്കെറ്റിന്റെ ‘ദി ഹെൽപ്പ്’ എന്ന നോവൽ. നറുംപാരിജാതത്തിന്റെ സുഗന്ധമുള്ള ഒരു ബോഡി ലോഷൻ, വെണ്ണ പോലെ മിനുത്ത ഒരു ഫേസ്ക്രീം. പ്രിയയുമായി രണ്ടു മാസത്തോളമേ ഒരു മുറിയിൽ ഒരുമിച്ചു താമസിച്ചിട്ടുള്ളു. എങ്കിലും നമ്മുടെ എല്ലാ വിഡ്ഢിത്തങ്ങളിലും നിഷ്കളങ്കതയിലും ഒരു ചേച്ചിയുടെ കരുതലോടെ പ്രിയ ശ്രദ്ധിച്ചിരുന്നു. ആ കരുതലാണീ കുഞ്ഞു സമ്മാനപ്പൊതിയും. തിരക്കിനിടയിലെ സന്ദർശനവും. ഒരു കാലത്തിന്റെ ഓർമയുമായി വന്ന ഒരാൾ. ചിലരുടെ സ്നേഹം വല്ലാത്ത ആത്മവിശ്വാസം കൂടിയാണ്.

ബാൽക്കണിക്കപ്പുറം ദൂരെ റെയിൽട്രാക്കുകൾക്കടുത്ത് കാറ്റിൽ തലവീശി നിൽക്കുന്ന മരങ്ങളെ നോക്കി നിന്നപ്പോൾ എന്തിനോ കണ്ണു നിറഞ്ഞു നിറഞ്ഞു വന്നു.

സന്തോഷം വന്നാലും സങ്കടം വന്നാലും മരങ്ങളെ നോക്കി നിൽക്കാൻ പറഞ്ഞു തന്നതാരായിരുന്നു?

(അനുഭവക്കുറിപ്പുകൾ – കോട്ടയം ഡയറി – സ്മിത ഗിരീഷ്)

 

∙∙∙

 

 

എത്ര കാതങ്ങൾ അകലെയാകിലും, ചുറ്റുമിരുട്ട് മൂടിയാൽ തെളിയും താരങ്ങൾ...

(കവിത – കൂട്ടുകാർ – ആസിഫ് തൃശൂർ)

 

∙∙∙

 

 

പ്രകൃതി തീർക്കുന്ന മഹാവിസ്മയമാണ് പ്രണയമെങ്കിൽ ജീവിതം തീർക്കുന്ന മഹാകാവ്യമാണ് സൗഹൃദം.

(നോവൽ – ജക്കരന്ത – മോബിൻ മോഹൻ)

 

∙∙∙

 

 

നെഴലുപോല ഞാനിനീമൊണ്ടാവുമെടാ പഴയമാതിരി കൂട്ടിനല്ല, നിന്റെ കാലനായിട്ട്..

(കഥ – ബ്ലഡ് റവലൂഷൻ – ഡി.പി. അഭിജിത്ത്)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com