Premium

വിലാസിനി U/A – അജേഷ് വേലായുധൻ എഴുതിയ കഥ

vilasini-ua-malayalam-short-story-written-by-ajesh-velayudhan
ചിത്രീകരണം: വിഷ്ണു വിജയൻ
SHARE

പുതിയൊരു ദിവസത്തിന്റെ പ്രത്യേകതകളൊന്നും തന്നെ തോന്നാതെ, അടിയേറ്റ് പുളയുന്ന പാമ്പിൻവാലിന്റെ അവസാനപിടച്ചിലുകളെന്ന പോലെയാണ് ഒന്നിന് പുറകെ ഒന്നൊന്നായ തുടർചലനങ്ങളിലൂടെ കമല ഉറക്കമുണർന്നത്. കിനിഞ്ഞിറങ്ങുന്ന നനവിനാൽ വളർന്നുകൊണ്ടിരിക്കുന്ന തന്റെ വായ കാട്ടി, ദ്വാരക ലോഡ്ജ് ആൻഡ അപ്പാർട്മെൻറിലെ 13-ാം നമ്പർ മുറിയുടെ മച്ച് നൽകിയ ചിരി, അമർന്നമർന്ന് കല്ല് പോലെയായ കിടക്കയിൽ കിടന്നുകൊണ്ടവൾ കണ്ടു. അപാർട്മെന്റിന്റെ മുൻപിലുള്ള ബസ് സ്റ്റോപ്പും ഓട്ടോ സ്റ്റാൻഡും ചേർന്ന കവല ഇനിയും ഉണർന്നിട്ടില്ല. മനം മടുപ്പിക്കുന്ന, ചെവി തുളയ്ക്കുന്ന നിശബ്ദതയുടെ മൂളലിനെ നിഷ്പ്രഭമാക്കാൻ അവൾ നീട്ടിയൊന്ന് കോട്ടുവായിട്ടു. എന്നാലൊരു മനുഷ്യജീവിയുടേതല്ലെന്ന് തോന്നിപ്പിച്ച ആ വികൃതശബ്ദം അവളുടെ ഏകാന്തതയെ വീണ്ടുമോർമ്മിപ്പിക്കാൻ മാത്രം പോന്നതായിരുന്നു. ഒറ്റക്കാലിലൂന്നി നിന്ന് വിറയോടെ തല ചുറ്റിക്കുന്ന ഫാനിനു നേരെ തിരിഞ്ഞു കിടന്നു കൊണ്ട് മുറിയിലേക്ക് വീണിരിക്കുന്ന വെളിച്ചത്തിൽ നിന്ന് സമയം ഗണിച്ചെടുക്കാൻ അവളൊരു ശ്രമം നടത്തി. എന്നിട്ട് പെട്ടന്നു തന്നെ അതു ശരിയെന്നുറപ്പ് വരുത്താൻ തല വെട്ടിച്ച് ഭിത്തിയിലെ അജന്ത ക്ലോക്കിലേക്ക് നോക്കുകയും ചെയ്തു. പ്രഭാത കർമങ്ങൾ കഴിഞ്ഞാൽ വേണമെങ്കിൽ സൂസൻ വരുന്നതിനു മുൻപ് അടുക്കളയിൽ ചെന്നൊരു ചായയുണ്ടാക്കി കുടിക്കാമെന്നോർത്തു കൊണ്ട് അവളെഴുന്നേറ്റിരുന്നു. തലേന്ന് പാതിരാത്രി വരെ ചാനലുകളിലോരോന്നായി തെന്നിത്തെറിച്ചു നടന്ന അവളുടെ ടിവി കാണലിനിടയിൽ എപ്പോഴോ കണ്ട പരസ്യത്തിലെന്ന പോലെ ഒരു കവിൾ ചൂടുചായ അതുമല്ലെങ്കിൽ പേസ്റ്റ് പുരട്ടിയ ഒരു ബ്രഷ്, തന്റെ ജീവിതത്തിൽ തീവ്രവെളിച്ചത്തിന്റെയും നിറങ്ങളുടെയും ഒരു പൊട്ടിത്തെറി നൽകിയിരുന്നെങ്കിലെന്ന് നാൽപത്തിയാറാം വയസ്സിന്റെ അയഞ്ഞുതൂങ്ങലിലും കൗമാരക്കാരിയെ പ്പോലെ അവൾ മോഹിച്ചു. ചിന്തകളിലേക്ക് പ്രായം തള്ളിക്കയറി വന്നതിൽ തന്നോട് തന്നെ ചൊടിച്ച്, വേണ്ടതിലധികം ശക്തിയുപയോഗിച്ച് ഫാനിന്റെ വയർ വലിച്ചൂരിക്കൊണ്ട് അവളെഴുന്നേറ്റ് ശുചിമുറിയിലേക്ക് കയറി വാതിലാഞ്ഞടച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛന്‍കുട്ടിയാണെങ്കിലും ഞാന്‍ ഇന്‍ഡിപെന്‍ഡന്‍റ് സ്ത്രീയാണ് | Namitha Pramod Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA