ADVERTISEMENT

സിനിമാ സംവിധായകൻ വിനയന്‍ രചിച്ച പത്തൊമ്പതാം നൂറ്റാണ്ട് എന്ന പുസ്തകം ബഹറിനിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തമേളയിൽ ഇന്ന് പ്രകാശനം ചെയ്യും. വിനയൻ സംവിധാനം ചെയ്ത് 2022ൽ പുറത്തിറങ്ങിയ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്റെ തിരക്കഥയാണ് പുസ്തകരൂപത്തിൽ വായനക്കാരിലേക്കെത്തിക്കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപണിക്കർ എന്ന കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിച്ച സിജു വിൽസൺ പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുക്കും. സിനിമയുടേതു പോലെ സമയ പരിമിതി ഇല്ലാത്തതിനാൽ ആ കാലഘട്ടത്തിലെ കൂടുതൽ വിവരങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതായും വിനയൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

വിനയന്റെ കുറിപ്പ്:

ബഹറിനിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തക മേളയിൽ വച്ച് നാളെ നവംബർ പതിനൊന്നിന് ഞാൻ രചിച്ച "പത്തൊൻപതാം നൂറ്റാണ്ട്" എന്ന തിരക്കഥ പ്രകാശനം ചെയ്യുകയാണ്...
DC ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്...
US ൽ ആയതിനാൽ എനിക്കു പങ്കെടുക്കാൻ കഴിയില്ല.. പത്തൊൻപതാം നൂറ്റാണ്ടെന്ന സിനിമയിൽ നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ പ്രിയ നടൻ സിജുവിത്സൺ ആ ചടങ്ങിൽ പങ്കെടുക്കും.. സിനിമയുടെ സമയ ദൈർഘ്യത്തിനുള്ള ലിമിറ്റേഷൻ പുസ്തകമാകുമ്പോൾ ഇല്ലാത്തതു കൊണ്ടു തന്നെ ആ കാലഘട്ടത്തേ പറ്റി കൂടുതൽ ചിലത് പുസ്തകത്തിൽ ഉണ്ട്..
ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ ഏറെ താല്പര്യം കാണിച്ച DC ബുക്സിൻെറ ഉടമ ശ്രീ രവിയോടും സിനിമയുടെ നിർമ്മാതാവ് ഗോകുലം ഗോപാലേട്ടനോടും ഉള്ള സ്നേഹവും നന്ദിയും ഇവിടെ രേഖപ്പെടുത്തുന്നു..

 

Content Summary: Malayalam Book Pathonpatham Noottandu written by Director Vinayans Releasing Today at Bahrain International Book Fair 2022 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com