എം.ടി. വാസുദേവൻനായരുടെ പ്രശസ്ത കൃതിയാണ് വാനപ്രസ്ഥം. എന്നാൽ പേരിൽ സിനിമ ചെയ്തത് ഷാജി എൻ.കരുൺ ആയിരുന്നു. കഥകളിയുടെ പശ്ചാത്തലത്തിൽ മോഹൻലാലിനെ നായകനാക്കി ചെയ്ത വാനപ്രസ്ഥം ദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ എന്റെ കൃതിയുടെ പേരിൽ മറ്റൊരാൾ സിനിമ ചെയ്യുന്നതിൽ അതൃപ്തിയോ അനിഷ്ടമോ എം.ടി. പ്രകടിപ്പിച്ചതായി കേട്ടിട്ടില്ല. ഈ ലഘുനോവൽ സിനിമയായപ്പോൾ ‘തീർഥാടനം’ എന്നാണ് തിരക്കഥാകൃത്തായ എം.ടി. പേരു നൽകിയത്. ജയറാമും സുഹാസിനിയും മുഖ്യവേഷം ചെയ്ത ചിത്രം സംവിധാനം ചെയ്തത് കണ്ണനായിരുന്നു.
HIGHLIGHTS
- 'ഹിഗ്വിറ്റ' സിനിമയുടെ പേരു സംബന്ധിച്ച വിവാദത്തിൽ 2 തട്ടിലായി സാഹിത്യ ലോകം