ADVERTISEMENT

2022 ൽ താൻ വായിച്ചിട്ടുള്ള പുസ്തകങ്ങളുടെ പട്ടിക പുറത്ത് വിട്ടിട്ടുള്ള അപൂർവ്വം രാഷ്ട്രീയക്കാരിൽ ഒരാളാണ് അമേരിക്കയുടെ മുൻ പ്രസിഡന്റ് ബറാക് ഒബാമ. പതിമൂന്ന് പുസ്തകങ്ങളുടെ പട്ടിക ആണ് അദ്ദേഹം ഡിസംബർ മാസം അവസാനത്തിൽ പുറത്ത് വിട്ടത്. ഒബാമ തിരഞ്ഞെടുത്ത 13 പുസ്തകങ്ങളിൽ ഒന്ന്, അദ്ദേഹത്തിന്റെ ഭാര്യയും മുൻ പ്രഥമ വനിതയുമായ മിഷേൽ ഒബാമ എഴുതിയതാണ്. അദ്ദേഹം പോസ്റ്റിന് അടിക്കുറിപ്പ് നൽകി, 'എന്റെ പ്രിയപ്പെട്ട പുസ്തകങ്ങൾ, സിനിമകൾ, സംഗീതം എന്നിവയുടെ ലിസ്റ്റ് നിങ്ങളുമായി പങ്കിടാൻ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു. ആദ്യം, ഈ വർഷം ഞാൻ വായിച്ചതും ആസ്വദിച്ചതുമായ ചില പുസ്തകങ്ങൾ ഇതാ. 2023-ൽ ഏതൊക്കെ പുസ്തകങ്ങളാണ് ഞാൻ വായിക്കേണ്ടതെന്നു നിങ്ങൾ എന്നെ അറിയിക്കൂ' എന്ന് കൂടെ അഭ്യർത്ഥിക്കുന്നുമുണ്ട് ഒബാമ. 

book-the-light-we-carry
ദ ലൈറ്റ് വി ക്യാരി: ഓവർകമിംഗ് ഇൻ അൺസർടൈൻ ടൈംസ്

ഒന്നാമതായി അദ്ദേഹം തിരഞ്ഞെടുത്തത് തന്റെ സഹധർമ്മിണി മിഷേൽ ഒബാമ എഴുതിയ നോവൽ, ' ദ ലൈറ്റ് വി ക്യാരി: ഓവർകമിംഗ് ഇൻ അൺസർടൈൻ ടൈംസ്' എന്ന പുസ്തകമാണ്. ഈ പുസ്തകം തിരഞ്ഞെടുക്കാൻ കാരണമായി അദ്ദേഹം 'അൽപ്പം പക്ഷപാതം' എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും 'മറ്റുള്ളവർക്കായി പ്രകാശിക്കുമ്പോൾ, നമുക്ക് ചുറ്റുമുള്ള ലോകത്തിന്റെ മൂല്യവും സാധ്യതകളും പ്രകാശിപ്പിക്കാനും ആഴത്തിലുള്ള സത്യങ്ങളും പുരോഗതിക്കുള്ള പുതിയ പാതകളും കണ്ടെത്താനും കഴിയുമെന്ന അവളുടെ വിശ്വാസം ഉൾപ്പെടെ, മാറ്റം, വെല്ലുവിളി, ശക്തി എന്നിവയെക്കുറിച്ചുള്ള ഒരു പുത്തൻ ഉൾക്കാഴ്ചയുള്ള പ്രതിഫലനങ്ങളുടെ പരമ്പര' എന്ന് കൂടെ പറയുന്നുണ്ട്. 

book-sea-of-tranquility
സീ ഓഫ് ട്രാൻക്വിലിറ്റി

ഒബാമയുടെ പട്ടികയിലെ രണ്ടാമത്തെ പുസ്തകം എമിലി സെന്റ് ജോൺ മാൻഡെൽ എഴുതിയ സീ ഓഫ് ട്രാൻക്വിലിറ്റി ആണ്. ഈ പുസ്തകത്തെ കുറിച്ച് ഏവരുടെയും അഭിപ്രായം തന്നെ ഒബാമയ്ക്കും ' ഈ വർഷത്തെ മികച്ച പുസ്തകങ്ങളിൽ ഒന്ന് ' 

book-after-lives
ആഫ്റ്റർ ലൈവ്സ്

പതിമൂന്നാം സ്ഥാനത്ത് അദ്ദേഹം പറയുന്ന പുസ്തകം നോബൽ സമ്മാന ജേതാവായ അബ്ദുൽ റസാക്ക് ഗുർണയുടെ പുസ്തകമായ ആഫ്റ്റർലൈവ്സ് ആണ്. ആഫ്രിക്കയിൽ അധിനിവേശം നടത്തിയവരിൽ ജർമ്മനി എന്നൊരു രാജ്യത്തെ കുറിച്ചു ആരും പരാമർശിച്ചിരുന്നില്ല. നമീബിയ, കാമറൂൺ, ടോഗോ, ടാൻസാനിയ, കെനിയ എന്നിവയുടെ ഭാഗങ്ങൾ, റുവാണ്ട, ബുറുണ്ടി എന്നീ രാജ്യങ്ങൾ ഉൾപ്പടെ ഉള്ള സ്ഥലങ്ങളിൽ ആയിരുന്നു ജർമ്മനിയുടെ അതിക്രൂരമായ തേർവാഴ്ച. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ക്രൂരവും ഭീകരവുമായ ആദ്യത്തെ വംശഹത്യ നടത്തിയത് ജർമ്മനിയാണ്. ഈ ക്രൂരതകളുടെ പശ്ചാത്തലത്തിൽ ഉള്ള നോവൽ ആണ് ആഫ്റ്റെർലൈവ്സ്. ഇതിലെ ഒരു കഥപാത്രം പറയുന്ന ഒരു വാചകം ഇങ്ങിനെ: 'രാജ്യം തലയോട്ടികളും എല്ലുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു, ഭൂമി രക്തം കൊണ്ട് നനഞ്ഞിരിക്കുന്നു' 

ഇരയുടെ വീക്ഷണത്തെ ബോധപൂർവ്വം പൂർണ്ണമായും മായ്ച്ചു കളഞ്ഞിട്ട് യുദ്ധത്തിന്റെയും അനന്തരഫലങ്ങളുടെയും ചിത്രം വരയ്ക്കുന്ന കൊളോണിയൽ രീതിയെ പാടെ തടഞ്ഞു കൊണ്ട് ഗുർണ പകരം നമ്മുടെ മുന്നിൽ അവതരിപ്പിക്കാത്ത മറ്റൊന്നാണ്. ആരെയൊക്കെ മറക്കാൻ ഉദ്ദേശിച്ചിരുന്നുവോ അവരെ നമ്മിലേക്ക് അടുപ്പിക്കുകയും അവരുടെ ചിത്രങ്ങൾക്ക് മിഴിവ് നൽകുകയും ചെയ്യുന്നു. 

book-das-capital
ദാസ് ക്യാപിറ്റൽ

ഏതൊക്കെ പുസ്തകങ്ങൾ ആയിരിക്കും എലോൺ മസ്ക് രണ്ടായിരത്തിഇരുപത്തി രണ്ടിൽ വായിച്ചിട്ടുണ്ടാകുക? താനൊരു പുസ്‌തപ്പുഴുവാണെന്നു എലോൺ മസ്ക് നേരത്തെ പറഞ്ഞിട്ടുണ്ട്. പക്ഷെ വായിക്കുന്നത് കൂടുതലും സയൻസ് ഫിക്ഷൻ പുസ്തകങ്ങൾ ആയിരിക്കുമെന്ന് മാത്രം. പക്ഷെ ഇക്കുറി അദ്ദേഹത്തിന്റെ വായനകളിൽ ഇടം പിടിച്ചവയിൽ കാൾ മാർക്സിന്റെ ദാസ് ക്യാപിറ്റലും (Das Kapital: A Critique of Political Economy) ഉണ്ട്.

book-the-lord-of-the-rings
ദ ലോഡ് ഓഫ് ദി റിങ്സ്

അത് കൊണ്ടും തീർന്നില്ല The Lord of the Rings എന്ന പുസ്തകവും തന്റെ വായനയിൽ ഉൾക്കൊള്ളിച്ചു എലോൺ മസ്ക്. ബാക്കിയൊക്കെ ശാസ്ത്ര സംബന്ധിയായ പുസ്തകങ്ങൾ ആണ്. 

സ്റ്റാർ വാഴ്സ് സിനിമയിലെ നതാലി പോർട്മാനെ ആർക്കു മറക്കാൻ കഴിയും. അതിമനോഹരമായി അഭിനയിക്കുന്ന നതാലി നല്ലൊരു വായനക്കാരിയും കൂടിയാണ്. താൻ വായിക്കുന്ന പുസ്തകങ്ങളുടെ കവർ ചിത്രങ്ങൾ തന്റെ ഇൻസ്റാഗ്രാമിലൂടെ നതാലി പുറത്തു വിടാറുണ്ട്. മറ്റു വായനക്കാരിൽ നിന്നും നതാലിയെ വ്യത്യസ്ത ആക്കുന്നത് ഒരേ ഒരു കാര്യമാണ്. തനിക്ക് ഇഷ്ടപ്പെട്ട പുസ്തകത്തിന്റെ രചയിതാവിനെ തേടി നതാലിയുടെ അന്വേഷണം എത്താറുണ്ട് പലപ്പോഴും. അവരുമായുള്ള തന്റെ സംഭാഷണം Natalie ‘s Book Club എന്ന ഇൻസ്റ്റാഗ്രാം ഐഡിയിലൂടെ പുറംലോകവുമായി പങ്കിടാറുമുണ്ട് നതാലി.

book-olga-dies-dreaming
ഓൽഗ ഡൈസ് ഡ്രീമിങ്

സോഛീൽ ഗോൺസാലെ (Xóchitl González ) എഴുതിയ Olga Dies Dreaming എന്ന പുസ്തകമാണ് നതാലി ഡിസംബറിലെ തണുപ്പിൽ വായിക്കുവാൻ തിരഞ്ഞെടുത്ത പുസ്തകം. ഇരുപത്തിയേഴ് വർഷം മുൻപ് തങ്ങളെ ഉപേക്ഷിച്ചു രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മുന്നിട്ടിറങ്ങിയ ബ്ലാങ്ക പ്യൂയെർട്ടോ റിക്കോയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ചുഴലി കൊടുങ്കാറ്റിന്റെ സമയത്ത് തന്റെ മക്കളുടെ മുന്നിലേയ്ക്ക് തിരിച്ചു വരുന്നതാണ് പ്രമേയം. സോഛീലിന്റെ ആദ്യ നോവലാണ് Olga Dies Dreaming. 

പക്ഷേ രണ്ടായിരത്തി ഇരുപത്തി രണ്ടിൽ പുറത്തിറങ്ങിയ പുസ്തകങ്ങൾ ഏതൊക്കെ വായിക്കാൻ കൊള്ളാവുന്നതാണ് എന്ന് ആർക്കും പറയാൻ കഴിയില്ല . പലതാണ് കാരണം . ചില നല്ല "പുസ്തകങ്ങൾ" പുറത്തിറങ്ങിയത് ഇ ബുക്ക് രൂപത്തിൽ ആണ്. മാറ്റ് ചിലതാകട്ടെ നമ്മുടെ നാട്ടിൽ ലഭ്യവുമല്ല

Checkout 19, ക്ലെയർ ലൂയിസ് ബെന്നറ്റ് എന്ന ബ്രിട്ടീഷ് എഴുത്തുകാരിയുടെ കൃതിയാണ് . ന്യൂയോർക് ടൈംസ് ഈ പുസ്തകത്തെ കുറിച്ചു എഴുതിയത് തന്നെ കവിത പോലെ മനോഹരമാണ് . "(ചെക്ക് ഔട്ട് 19 എന്ന കഥയ്ക്ക് ) അസാധാരണമായ ഒരു പശ്ചാത്തലമുണ്ട്: മനുഷ്യ മനസ്സ് - ഉജ്ജ്വലവും ആശ്ചര്യകരവും വിചിത്രവും വളരെ രസകരവുമാണ്. ഈ പുസ്തകത്തെ വിവരിക്കാൻ ഒരാൾ ഉപയോഗിച്ചേക്കാവുന്ന എല്ലാ വാക്കുകളും - പരീക്ഷണാത്മകം, ഓട്ടോഫിക്ഷനൽ, സർറിയലിസ്റ്റ് - "ചെക്കൗട്ട് 19" ന്റെ കേവലമായ ആനന്ദം അറിയിക്കുന്നതിൽ പരാജയപ്പെടുന്നു. " താൻ കണ്ടുമുട്ടുന്നവരിലൂടെയും താൻ സ്വപ്നം കാണുന്നവരിലൂടെയും സ്വന്തം പ്രതിഭയെ കണ്ടെത്തുന്ന ഒരു യുവതിയുടെ സാഹസികത എന്നാണു ഗുഡ് റീഡ്‌സ് ഈ കൃതിയെ കുറിച്ചു വിലയിരുത്തുന്നത്. തീർച്ചയായും വായിക്കേണ്ടത് ഒന്നാണിത്.

ഒമ്പത് ചെറുകഥകളുടെ സമാഹാരം ആണ് ലിസ ടാഡിയോയുടെ ഗോസ്റ്റ് ലവർ . തീർച്ചയായും വായിച്ചിരിക്കേണ്ട ഗ്രന്ഥം എന്നാണു ഈ പുസ്തകത്തെ കുറിച്ചുള്ള വിലയിരുത്തൽ.

ഉദ്വേഗത്തോടെ വായിച്ചു പോകാവുന്ന ഒരു നോവലാണ് ലൂയി (ലൂയിസ് ) കെന്നഡി എഴുതിയ ട്രെസ്സ്‌പാസ്സെസ് . നോർത്തേൺ ഐർലണ്ടിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരു കത്തോലിക്കാ പെൺകുട്ടിയും തന്നെക്കാൾ മുതിർന്ന ഒരു പ്രൊട്ടസ്റ്റന്റ് അഭിഭാഷകനുമായും ഉള്ള പ്രണയം ആണ് ഈ നോവലിന്റെ പ്രധാന പ്രമേയം.

അനന്തമായ സമ്പത്തിന്റെ ഉടമകളായി മാറിയ ബെഞ്ചമിൻ , ഹെലൻ റസ്‌ക് എന്നിവരുടെ കഥകൾ പലരും ഇതിനകം പറഞ്ഞിട്ടുണ്ട്. ഒരു ചിത്രം തന്നെ 1938 ൽ പുറത്ത് വന്നിട്ടുണ്ട്. എല്ലാവരും ചോദിച്ചതും ഉത്തരം കണ്ടെത്താൻ ശ്രമിച്ചതും ഒരേകാര്യത്തിലൂന്നി മാത്രം " എന്ത് വിലകൊടുത്താണ് അവർ തങ്ങളുടെ അപാരമായ സമ്പത്ത് നേടിയെടുത്തത്?" ഹെർനാൻ ഡയസിന്റെ ട്രസ്റ്റ് എന്ന കൃതി ഇതേ ചോദ്യത്തെ മറ്റ് ചിലരിലൂടെ ചോദിച്ചു കൊണ്ട് യഥാർത്ഥ ചിത്രം പുറത്ത് കൊണ്ട് വരാൻ ശ്രമിക്കുന്നു.

 

Content Summary: Books Read in 2022 by Barack Obama, Elon Musk, Natalie Portman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com