മലയാള ചിത്രം ഉടൽ ഇനി പുസ്തക രൂപത്തില്‍; തിരക്കഥ പ്രസിദ്ധീകരിച്ചു

udal-book
രതീഷ് രഘുനന്ദൻ. Image Credit:Facebook/Ratheesh Reghunandan
SHARE

കഴിഞ്ഞ വർഷം വലിയ വിജയം സ്വന്തമാക്കിയ സിനിമ ഉടൽ ഇനി പുസ്തകരൂപത്തിലും. സംവിധായകൻ രതീഷ് രഘുനന്ദൻ എഴുതിയ ഉടലിന്റെ തിരക്കഥ കഴിഞ്ഞ ദിവസം ഡിസി ബുക്സ് പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. 

ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം കഴിഞ്ഞ വർഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു വീടും മൂന്ന് കഥാപാത്രങ്ങളും അവരുടെ അതിജീവനവും പ്രമേയമാകുന്ന ചിത്രം ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മിച്ചത്. 

പുസ്തകം പുറത്തിറക്കിയ സന്തോഷം പങ്കുവെച്ചുകൊണ്ട് സംവിധായകൻ രതീഷ് ഫേസ്‌ബുക്കിൽ ഇങ്ങനെ കുറിച്ചു:

"ഒരു വലിയ സന്തോഷം പങ്കുവയ്ക്കുന്നു.

എന്റെ ആദ്യ പുസ്തകം നിങ്ങളിലേക്കെത്തുകയാണ്. നിങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച  ഉടൽ എന്ന എന്റെ ആദ്യ സിനിമയുടെ തിരക്കഥാ രൂപത്തിൽ. ആദ്യ പുസ്തകം മലയാളത്തിലെ ഏറ്റവും പ്രമുഖ പ്രസാധകരായ ഡി സി ബുക്സിലൂടെ എന്നത് പ്രത്യേക സന്തോഷം. മറ്റെല്ലാ സന്തോഷങ്ങൾക്കു പിന്നിലുമെന്ന പോലെ ഇതിനു പിന്നിലും പ്രേരണയുടെ രൂപത്തിൽ പ്രിയതമയുണ്ട്, അഞ്ജു തങ്കപ്പൻ. നന്ദി ഗോകുലം ഗോപാലൻ സർ, കൃഷ്ണമൂർത്തി ചേട്ടൻ,

ഡി സി ബുക്സ്, എല്ലാ ചങ്ക്സിനും".

Content Summary: Udal Movie Screenplay written by Ratheesh Rakhunandan Published into Book

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS