സിബി തോമസിന്റെ ' കുറ്റസമ്മതം ' ഏറ്റുവാങ്ങി മമ്മൂട്ടി

mammootty-sibi-thomas-book
സിബി തോമസ് മമ്മൂട്ടിയോടൊപ്പം . ImageCredit: facebook/sibithomas4you
SHARE

മലയാളം ചലച്ചിത്ര താരം സിബി തോമസ് രചിച്ച ' കുറ്റസമ്മതം ' നോവലിന്റെ രണ്ടാം പതിപ്പ് മമ്മൂട്ടി ഏറ്റുവാങ്ങി. മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം സിബി സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. കാസർഗോഡ് ജില്ലയിലെ മലയോര ഗ്രാമമായ ചുള്ളിയിൽ ജനിച്ച എനിക്ക് ജീവിതത്തിൽ മറക്കാനാവാത്ത ദിവസമാണിന്നെന്നും ഇന്ത്യൻ സിനിമയിലെ നടനവിസ്മയത്തോടൊപ്പം ഒരൽപ്പനേരം എന്ന കുറിപ്പോടും കൂടിയാണ് സിബി ചിത്രം തന്റെ ഫെയ്സ്ബുക് പേജിലൂടെ പങ്കുവെച്ചത്. തിരക്കഥാകൃത്ത് കൂടിയായ സിബി തോമസിന്റെ ആദ്യ നോവലാണ് കുറ്റസമ്മതം. ക്രൈം ത്രില്ലർ ഴോണറിൽ പെടുന്ന നോവലിന്റെ ഇതിവൃത്തം ഒരു കൊലപാതകവും അതേത്തുടർന്നുള്ള അന്വേഷണങ്ങളുമാണ്. 

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ എസ് ഐ സാജൻ എന്ന കഥാപാത്രമായാണ് സിബി തോമസ് ആദ്യമായി സിനിമാലോകത്തേക്ക് എത്തുന്നത്. തുടർന്നും പൊലീസ് വേഷങ്ങളിലൂടെ ജനശ്രദ്ധ നേടിയ സിബി ജീവിതത്തില്‍ വയനാട് ഡി വൈ എസ് പി ആണ്. അഭിനന്ദനങ്ങളറിയിച്ചു കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിനു ലഭിക്കുന്നത്.

Content Summary: Mammootty recieved the copy of Novel ' Kuttasammatham ' Written by Actor Sibi Thomas

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS