എഴുത്തുകാരൻ എസ്. ജയേഷ് (39) അന്തരിച്ചു. തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് രാവിലെ ഏഴുമണിയോടെയാണ് മരണപ്പെട്ടത്. പനി ബാധിച്ച് ആശുപത്രിയിലെത്തിയ ജയേഷ് അവിടെ വെച്ച് തലചുറ്റി വീഴുകയായിരുന്നു. ഒന്നര മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാഷയുടെ പുതുമകൊണ്ട് യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ ജയേഷ് പാലക്കാട് സ്വദേശിയാണ്. ചൊറ, മായക്കടൽ, ഒരിടത്തൊരു ലൈൻമാൻ, ക്ല, പരാജിതരുടെ രാത്രി എന്നിവയാണ് പ്രധാന കൃതികൾ. മികച്ച വിവർത്തകനായ ജയേഷ് പെരുമാൾ മുരുകൻ, ചാരുനിവേദിത എന്നിവരുടെ രചനകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
ആരോഗ്യസ്ഥിതി മോശമായ ജയേഷിനു മികച്ച ചികിത്സയ്ക്കായി സുഹൃത്തുക്കൾ പണം സമാഹരിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ജയേഷിന്റെ അന്ത്യം.
Content summary: Malayalam Writer S Jayesh passes away