ADVERTISEMENT

മലയാറ്റൂർ ഫൗണ്ടേഷന്‍ സാഹിത്യ പുരസ്കാരത്തിന് എഴുത്തുകാരൻ വി. ജെ. ജയിംസ് അർഹനായി. ആന്റിക്ലോക്ക് എന്ന നോവലിനെ മുൻ നിർത്തിയാണ് പുരസ്കാരം. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് മേയ്‌ 30ന് സമ്മാനിക്കും.

കോട്ടയം വാഴപ്പള്ളി സ്വദേശിയായ വി ജെ ജയിംസ് വയലാർ അവാർഡ് ജേതാവാണ്. വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ സയന്റിസ്റ്റായിരുന്നു ഇദ്ദേഹം.

vj-james

നിരീശ്വരൻ, ചോരശാസ്ത്രം, ഒറ്റക്കാലൻ കാക്ക, ദത്താപഹാരം, പുറപ്പാടിന്റെ പുസ്‌തകം, ലെയ്ക്ക തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഒ.വി. വിജയൻ സ്മാരക സമിതിയുടെ ഒ.വി. വിജയൻ അവാർഡും തിക്കുറിശ്ശി ഫൗണ്ടേണ്ടഷൻ നോവൽ അവാർഡും ലഭിച്ച കൃതിയാണ് ആന്റിക്ലോക്ക്. ആന്റിക്ലോക്കിന്റെ ഇംഗ്ലിഷ് പരിഭാഷ 2021-ലെ ജെ.സി.ബി. സാഹിത്യപുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും ഇടം നേടിയിരുന്നു.

അന്തരിച്ച സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ സ്മരണയ്ക്കായി രൂപീകരിച്ച മലയാറ്റൂർ ഫൗണ്ടേഷന്റെ രണ്ടാമത്തെ സാഹിത്യ പുരസ്കാരമാണിത്.

Content Summary: Malayalam Writer V J James won Malayattoor Foundation Sahithya Puraskaram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com