ADVERTISEMENT

ഭിന്നശേഷിക്കാരിയായ മകളെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്താന്‍ ഒരമ്മ നടത്തുന്ന പോരാട്ടം പുസ്തകമാകുന്നു. അരയ്ക്കു താഴെ ചലനശേഷിയില്ലാത്ത സ്വന്തം കുട്ടിയെ വിധിക്കു വിട്ടുകൊടുക്കാതെ ജീവിതത്തോട് നടത്തുന്ന പോരാട്ടം നടത്തുന്ന ആശ പ്രദീപ് രചിച്ച അനുഭവക്കുറിപ്പുകളാണ് ‘എനിക്കായ്’ എന്ന പുസ്തകമായി പുറത്തിറങ്ങുന്നത്.  ഓഗസ്റ്റ് 20 നു സഹകരണ, റജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി  വി.എന്‍. വാസവന്‍ ഏറ്റുമാനൂര്‍ വ്യാപാരഭവന്‍ ഹാളില്‍ ഉച്ചക്ക് 2.30ന് പുസ്തകം പ്രകാശനം ചെയ്യും. തോമസ് ചാഴികാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങിൽ സംഗീതജ്ഞന്‍ രാജേഷ് ചേര്‍ത്തല വിശിഷ്ടാതിഥിയാകും. നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ്ജ്, സമഗ്രശിക്ഷ കേരളം പ്രൊജക്ട് ഡയറക്ടര്‍ ഡോ. സുപ്രിയ എ.ആര്‍. തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

സങ്കീർണമായ പത്തോളം ശസ്ത്രക്രിയകൾക്ക് വിധേയയായിട്ടും അരയ്ക്കുതാഴെ ചലനമില്ലാതെയാണ് ഇരുപതുകാരിയായി ഗൗരി ഇന്നും ജീവിക്കുന്നത്. ആശയും ഭർത്താവ് പ്രദീപും പ്രതീക്ഷകൾ കൈവിടാതെ മകൾക്കൊപ്പമുണ്ട്. ഏറ്റുമാനൂരപ്പൻ കോളേജിൽ ബികോം കംപ്യൂട്ടർ സയനസ് മൂന്നാം വർഷ വിദ്യാർഥിനിയാണ് ഗൗരി. ശാസ്ത്രീയ സംഗീതത്തിലും പുല്ലാങ്കുഴൽ വായനയിലും മിടുക്കിയായ മകളെ വിദ്യാഭ്യാസ രംഗത്തും കലാരംഗത്തും മുന്നിലെത്തിക്കാന്‍ ഈ അമ്മ നടത്തുന്ന പോരാട്ടങ്ങളാണ് അനുഭവക്കുറിപ്പുകളായി എഴുതിരിക്കുന്നത്.

Content Highlights:  Book Release | Book Announcement | Malayalam Books

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com