ADVERTISEMENT

കഥയിലും സംഗീതത്തിലും ഛായഗ്രഹണത്തിലും ഒന്നിനൊന്നു മികച്ച സിനിമ. വൽസലയുടെ നെല്ല് രാമു കാര്യാട്ടെന്ന പ്രതിഭയുടെ കണ്ണിലൂടെ മലയാളികൾക്കു മുന്നിലെത്തിയപ്പോൾ അമ്പരന്നുപോയത് മലയാള സിനിമാലോകമാണ്. സ്റ്റുഡിയോയ്ക്കകത്ത് സെറ്റിട്ടു കാടും മലകളും കാണിച്ചിരുന്ന കാലമാണ്. കാടിന്റെ വന്യതയും വയനാടൻ മലനിരകളിലെ തണുപ്പും നേരിട്ട് പകർത്തിയ നെല്ല് മലയാളികളുടെ കാഴ്ചാശീലങ്ങളെ മാറ്റി എഴുതുകയായിരുന്നു. നെല്ല് സിനിമയാക്കുന്നതു സംബന്ധിച്ച് വൽസല അത്ര താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. പക്ഷേ രാമു കാര്യാട്ട് നേരിട്ടുവന്നാണ് വൽസലയോട് നെല്ല് സിനിമയാക്കാൻ അനുവാദം ചോദിച്ചത്. ചെമ്മീൻ സിനിമ കണ്ടതിനാൽ രാമു കാര്യാട്ടിനെക്കുറിച്ച് വൽസലയ്ക്ക് മതിപ്പായിരുന്നു. മറിച്ചൊന്ന് ആലോചിക്കേണ്ടിവന്നില്ല.

Nellu

ചിത്രത്തിന്റെ സംഗീതമൊരുക്കിയ സലീൽ ചൗധരി പശ്ചാത്തല സംഗീതത്തിനായി വയനാട്ടിലെ ആദിവാസി ഊരുകളിൽ അലഞ്ഞ കഥ പ്രസിദ്ധമാണ്. ആദിവാസികളുടെ തുടിയുടെ ശബ്ദമുപയോഗിച്ചാണ് ചെമ്പാ ചെമ്പാ എന്ന പാട്ടൊരുക്കിയത്. ‘കദളി ചെങ്കദളി’, ‘നീലപ്പൊൻമാനേ’, ‘കാടുകുരിളണ്’ തുടങ്ങി വയലാറെഴുതിയ എല്ലാ ഗാനങ്ങളും ഇന്നും മലയാളികൾക്കു പ്രിയപ്പെട്ടവയാണ്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കലായിരുന്നു പ്രധാന വെല്ലുവിളി. രാമുകാര്യാട്ട് വൽസലയെയും കെ.ജി.ജോർജിനെയും എസ്.എൽ.പുരം സദാനന്ദനെയും തിരക്കഥ എഴുതാനേൽപ്പിച്ചു. മൂന്നു തിരക്കഥകളാണ് പിറന്നത്. ഈ മൂന്നു തിരക്കഥകളിലെയും മികച്ച ഭാഗങ്ങൾ ഒരുമിപ്പിച്ചാണ് നെല്ലിനു തിരക്കഥ ഒരുക്കിയത്. പക്ഷേ തിരശ്ശീലയിൽ കണ്ടപ്പോൾ നോവലെഴുതിയ ആത്മസംതൃപ്തി ലഭിച്ചില്ലെന്ന് പിന്നീട് വത്സല പറഞ്ഞിട്ടുണ്ട്.

തന്റെ ആഗ്നേയമെന്ന നോവൽ സ്വയം തിരക്കഥയെഴുതി സംവിധാനം ചെയ്യുകയെന്ന സ്വപ്നം വൽസലയ്ക്കുണ്ടായിരുന്നു. പക്ഷേ അക്കാലത്ത് വനിതാചലച്ചിത്രപ്രവർത്തകർക്ക് പിന്തുണ ലഭിക്കാൻ പ്രയാസമായിരുന്നു. അങ്ങനെ ആ സ്വപ്നം പാതിവഴിയിൽ മുടങ്ങുകയായിരുന്നു.

English Summary:

Remembering P. Valsala and her literary works

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com