ADVERTISEMENT

2023 ൽ വ്യത്യസ്തവും ആകർഷകവുമായ ജീവചരിത്രങ്ങളും ആത്മകഥകളും ഓർമ്മക്കുറിപ്പുകളും പ്രസിദ്ധീകരിക്കുകയുണ്ടായി. ഇവയിൽ ഏറ്റവുമധികം ചർച്ചയായത് പ്രശസ്തരായ സെലിബ്രിറ്റികളുടെ ജീവിതവുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ്. ഇവയ്ക്ക് മികച്ച പ്രതികരണം ലഭിച്ചു എന്ന് മാത്രമല്ല ലോകപ്രസിദ്ധരായ പല സെലിബ്രിറ്റുകളെക്കുറിച്ചും അറിയപ്പെടാത്ത നിരവധി രഹസ്യങ്ങളും അനുഭവകഥകളും ഇവയിലൂടെ പുറത്തു വരികയും ചെയ്തു. പ്രസിദ്ധിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും അവർ അനുഭവിക്കേണ്ടിവരുന്ന സംഘർഷങ്ങളെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും ഔദ്യോഗിക ജീവിതത്തെക്കുറിച്ചും ഈ പുസ്തകങ്ങൾ പ്രതിപാദിക്കുന്നുണ്ട്. ആരാധകർ കാണുന്നതും അറിഞ്ഞതും മാത്രമല്ല തങ്ങളുടെ ജീവിതം എന്ന വെളിപ്പെടുത്തലുമായി 2023ല്‍ പുറത്തിറങ്ങിയ ചില പുസ്തകങ്ങൾ ഇതാ: 

മഡോണ: എ റിബൽ ലൈഫ് -   മേരി ഗബ്രിയേൽ

2023 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച മേരി ഗബ്രിയേലിന്റെ 'മഡോണ: എ റിബൽ ലൈഫ്', പോപ് ഗായിക മഡോണയുടെ സമഗ്രമായ ജീവചരിത്രമാണ്. മിഷിഗണിലെ കുട്ടിക്കാലം മുതൽ ന്യൂയോർക്ക് നഗരത്തിലെ കലാപരമായ പ്രവർത്തനങ്ങൾ വരെ മഡോണയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന പുസ്തകം, അവരുടെ നിശ്ചയദാർഢ്യത്തിന്റെ ഉജ്ജ്വലമായ ഒരു ചിത്രം വരച്ചുകാട്ടുന്നു. മഡോണയുടെ പൊതു വ്യക്തിത്വത്തിനപ്പുറം അവരുടെ വ്യക്തിജീവിതത്തെക്കുറിച്ചും ദുർബലതകളെക്കുറിച്ചും പുസ്തകം വെളിച്ചം വീശുന്നുണ്ട്. മഡോണയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത ഫോട്ടോഗ്രാഫുകളും അഭിമുഖങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

book1

വൈഫ്ഡം – അന്ന ഫണ്ടർ 

എഴുത്തുകാരനായ ജോർജ്ജ് ഓർവെലിന്റെ ആദ്യ ഭാര്യ എലീൻ ഒഷൗഗ്നെസിയെക്കുറിച്ചുള്ള അന്ന ഫണ്ടറിന്റെ ഉജ്ജ്വലവും ചിന്തോദ്ദീപകവുമായ പര്യവേക്ഷണമാണ് 'വൈഫ്ഡം'. 2023 ജൂലൈയിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ചരിത്രം, ജീവചരിത്രം, സാഹിത്യ നിരൂപണം എന്നിവ സമന്വയിപ്പിച്ച കൃതിയാണ്. എലീന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുകയും മാത്രമല്ല ഓർവെലിനെക്കുറിച്ചുള്ള വായനക്കാരുടെ ഗ്രാഹ്യത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു. എലീന്റെ അനുഭവങ്ങള്‍, കത്തുകൾ, അഭിമുഖങ്ങൾ, ചരിത്രരേഖകൾ എന്നിവയുടെ ശകലങ്ങൾ ഉപയോഗിച്ച ഫണ്ടർ പാരമ്പര്യേതര സമീപനമാണ് ഇവിടെ സ്വീകരിക്കുന്നത്. 'വൈഫ്ഡം', ദാമ്പത്യത്തിലും പങ്കാളിത്തത്തിലും ഉള്ള ലിംഗപരമായ ചലനാത്മകതയെ തുറന്നുകാട്ടുന്ന ശക്തമായ ഒരു ഫെമിനിസ്റ്റ് ഇടപെടലാണ് കൂടിയാണ്. ഓർവെലിന്റെ സൃഷ്ടികളിലേക്കുള്ള എലീന്റെ സംഭാവനകൾ പലപ്പോഴും അവഗണിക്കപ്പെടുകയോ ഏറ്റെടുക്കുകയോ ചെയ്തതെങ്ങനെയെന്ന് കാണിക്കുന്ന ഫണ്ടർ, പുരുഷന്മാരുടെ നേട്ടങ്ങൾക്ക് മുൻഗണന നൽകുകയും സ്ത്രീകളുടെ സംഭാവനകൾ അദൃശ്യമാക്കുകയും ചെയ്യുന്ന സാമൂഹിക ഘടനകളെ നിശിതമായി വിമർശിക്കുന്നുണ്ട്.

book10

ബാർബറ ഇസ് മൈ നേം  – ബാർബറ സ്ട്രീസാൻഡ്

2023 നവംബറിൽ പ്രസിദ്ധീകരിച്ച ബാർബറ സ്‌ട്രീസാൻഡിന്റെ ആത്മകഥ, അവരുടെ ബാല്യം മുതൽ താരപദവിയിലേക്കുള്ള ഉയർച്ചവരെയുള്ള ജീവിതകഥ പറയുന്നു. ബാർബറയുടെ ഐതിഹാസികമായ കരിയറിലെ സംഭവങ്ങളും ഹൃദയസ്പർശിയായ കഥകളും തിരശ്ശീലയ്ക്ക് പിന്നിലുള്ള ധാരാളം കാഴ്ചകളും വിവരിക്കുന്ന പുസ്തകം ആയിരം പേജോളം ദൈർഘ്യമുണ്ട്.

book9

എ മാൻ ഓഫ് ടു ഫേസസ് – വിയറ്റ് തൻ ഗുയെൻ

2023 ഒക്‌ടോബറിൽ പ്രസിദ്ധീകരിച്ച വിയറ്റ് തൻ ഗുയെന്റെ 'എ മാൻ ഓഫ് ടു ഫേസസ്' ഒരു സാധാരണ ഓർമ്മക്കുറിപ്പല്ല. ചരിത്രവും ഓർമ്മയും ശക്തമായ സാന്നിധ്യമാകുന്ന പുസ്തകത്തിൽ ഗുയെൻ തന്റെ അനുഭവത്തിന്റെ വേദനാജനകവും അസുഖകരമായതുമായ വശങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നില്ല. കുടുംബ പിരിമുറുക്കങ്ങളിലേക്കും പ്രവാസത്തിന്റെ ആഘാതത്തിലേക്കും യുദ്ധത്തിന്റെ നിഴലുകളിലേക്കും അദ്ദേഹം ആഴ്ന്നിറങ്ങുന്നു. അമേരിക്കയുടെ വംശീയ അനീതിയെയും അതിന്റെ കൊളോണിയലിസ്റ്റ് ഭൂതകാലത്തെയും വിമർശിക്കുവാനും അദ്ദേഹം ധൈര്യം കാട്ടുന്നു.

book8

സ്പെയർ – ഹാരി

2023 ജനുവരിയിൽ പുറത്തിറങ്ങിയ ഹാരി രാജകുമാരന്റെ ഓർമ്മക്കുറിപ്പായ 'സ്‌പെയർ' ഏറെ കോളിളക്കം സൃഷ്ടിച്ചു. രാജകുടുംബത്തിലെ കുട്ടിക്കാലം മുതൽ സൈനികസേവനം, സഹോദരൻ വില്യം രാജകുമാരനുമായുള്ള ബന്ധം എന്നിവ പരിശോധിക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് അസംസ്കൃതമായ ഒരു കാഴ്ച നൽകുന്നു. തന്റെ ജ്യേഷ്ഠന്റെ ഭാവിരാജാവ് എന്ന നിഴലില്‍ മിച്ച അവകാശിയായി ജീവിച്ച തന്റെ ഏകാന്തതയെയും ഒറ്റപ്പെടലിനെയും ഹാരി കൃതിയിൽ വിവരിക്കുന്നു. തന്റെ അമ്മ ഡയാന രാജകുമാരിയെ ചെറുപ്പത്തിൽ തന്നെ നഷ്ടപ്പെട്ടതിന്റെ ആഘാതവും അദ്ദേഹം തുറന്നു പറയുന്നുണ്ട്.

book6

വെർത്തി – ജാഡ പിങ്കറ്റ് സ്മിത്ത് 

2023 ഒക്ടോബറിൽ പുറത്തിറങ്ങിയ ജാഡ പിങ്കറ്റ് സ്മിത്തിന്റെ ഓർമ്മക്കുറിപ്പ്, വെർത്തിയിൽ വിൽ സ്മിത്തുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ജാഡ തുറന്ന് ചർച്ച ചെയ്യുന്നു. അവരുടെ ദാമ്പത്യത്തിന്റെ സങ്കീർണതകൾ, ദമ്പതികൾ എന്ന നിലയിൽ അവരുടെ പാരമ്പര്യേതര പാത, വർഷങ്ങളായി അവരുടെ പങ്കാളിത്തത്തിന്റെ പരിണാമം എന്നിവ അവർ പരിശോധിക്കുന്നു. 

book5

ലവ് പമേല – പമേല ആൻഡേഴ്സന്‍ 

പമേല ആൻഡേഴ്സന്റെ ഓർമ്മക്കുറിപ്പ്, ലവ്, പമേല ജനുവരി 2023-ൽ പുറത്തിറങ്ങി. ആൻഡേഴ്സൺ വാൻകൂവർ ദ്വീപിലെ പമേലയുടെ കുട്ടിക്കാലം, കലാപരമായ ആഗ്രഹങ്ങൾ, പ്രകൃതിയുമായുള്ള ആഴത്തിലുള്ള ബന്ധം എന്നിവ പരിശോധിക്കുന്നു. തന്റെ ജീവിതകഥയിലെ വേദനാജനകമായ ഭാഗങ്ങളിൽ നിന്ന് ആൻഡേഴ്സൺ ഒഴിഞ്ഞുമാറുന്നില്ല. അവരുടെ ബന്ധങ്ങൾ, ലഹരി ആസക്തി, നേരിട്ട പൊതു അപമാനങ്ങൾ എന്നിവ അവർ തുറന്ന് ചർച്ച ചെയ്യുന്നു.

book4

ഫ്രണ്ട്സ്, ലവേഴ്സ്, ആന്റ് ദ ബിഗ് ടെറിബിൾ തിംഗ് – മാത്യു പെറി

മാത്യു പെറിയുടെ ഓർമ്മക്കുറിപ്പായ 'ഫ്രണ്ട്സ്, ലവേഴ്സ്, ആന്റ് ദ ബിഗ് ടെറിബിൾ തിംഗ്' 2022 അവസാനം റിലീസ് ചെയ്തതുമുതൽ തരംഗമായിരുന്നു. 2023ൽ താരം മരണപ്പെട്ടതോടെ ഈ ഓർമ്മക്കുറിപ്പിന്റെ മൂലം വർദ്ധിക്കുന്നു എന്നതിനാൽ ഏറ്റവും ചർച്ചയായ പുസ്തകങ്ങളിൽ ഇത് ഉൾപ്പെടുത്താതെയിരിക്കാനാവില്ല. ബാലതാരമെന്ന നിലയിലെ ആരംഭം മുതൽ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള അസംസ്കൃതവും സത്യസന്ധവും വിവരണമാണിത്. തന്റെ ദു:ശീലങ്ങളക്കുറിച്ചും പലതവണയായി നടത്തേണ്ടിവന്ന ഡിയഡിക്ഷൻ അനുഭവങ്ങളെക്കുറിച്ചും താരം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. 

book7

പാരിസ് – പാരിസ് ഹിൽട്ടന്‍

പാരിസ് ഹിൽട്ടൺ ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന സംരംഭകയും സെലിബ്രിറ്റിയുമാണ്. പാരിസ് എന്ന പുസ്തകത്തിൽ, മീടൂവിനു മുമ്പുള്ള തന്റെ അപകടകരമായ യാത്രയും ശാന്തിയും ശാശ്വതമായ സ്നേഹവും കണ്ടെത്താനുളള ശ്രമവും വിവരിക്കുന്നു. 

book3

മേക്കിംഗ് ഇറ്റ് സോ – പാട്രിക് സ്റ്റുവർട്ട്

2023 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച സർ പാട്രിക് സ്റ്റുവാർട്ടിന്റെ ആത്മകഥ, 'മേക്കിംഗ് ഇറ്റ് സോ', കേവലം ഒരു സെലിബ്രിറ്റി ടെല്ല്-ഓൾ എന്നതിലുപരിയാണ്. കേവലമായ കഴിവുകളിലൂടെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തിലൂടെയും യോർക്ക്ഷെയറിൽ നിന്നുള്ള ഒരു തൊഴിലാളിവർഗ ബാലന്റെ വളർച്ചയുടെ കഥയാണിത്. തന്റെ കരിയർ രൂപപ്പെടുത്തിയ തന്റെ ഉപദേഷ്ടാക്കളെയും സഹ അഭിനേതാക്കളെയും സംവിധായകരെയും അദ്ദേഹം കൃതിയിൽ ഓർക്കുന്നു.

book2
English Summary:

Exclusive Revelations: The Top Celebrity Biographies and Memoirs of 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com