ADVERTISEMENT

ചിന്തകളെല്ലാം പറയരുതെ,

പറയുന്നതെല്ലാം ചിന്തിക്കണം.

മുഖംമൂടി മാറ്റാതെ ബന്ധങ്ങൾ

അർഥശൂന്യമായ ചോദ്യങ്ങൾ

ചിന്തകൾക്ക് നിറമില്ല, മണമില്ല, ജാതിയില്ല ഗണമില്ല.

എന്നിട്ടും നീ എന്നിലേക്ക് ഒഴുകിവരുന്നു ഒരു നോവായി.

എന്നിലേക്ക് നീയും നിന്നിലേക്ക് ഞാനും.

ഒരു കടൽപോലെ ആടിയുലഞ്ഞ് വരുന്നു,

ഓർമകൾക്കുള്ളിൽ നീ ഒളിഞ്ഞിരുന്നാലും

ഞാൻ നിൻ മനസിലും മായാതെ നിൽക്കും.

നീയും എന്റെ ഓർമകളും

എത്ര കാലം കഴിഞ്ഞാലും 

എന്നും ഉള്ളിന്റെയുള്ളിൽ നൃത്തമാടുന്നു.

ആ നിത്യശാന്തിക്കായി എന്നും ഞാൻ പൂത്തിടുന്നു

നിനക്കായ്... എനിക്കായ്... നമുക്കായ്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com