ADVERTISEMENT

അക്ഷര സാഗരത്തിൽ നിന്ന്

നമ്മളെന്തിനാണ് പ്രണയം എന്ന

വാക്ക് മാത്രം മുങ്ങിയെടുത്തത്...?

അക്ഷരക്കൂട്ടങ്ങൾ കൊണ്ട് നമ്മൾ

തീർത്ത ഒരായിരം വാക്കുകളിൽ,

'പ്രണയം' എന്ന വാക്കു മാത്രം

എഴുതി മുഴുമിപ്പിക്കുവാനാകാതെ

ബാക്കിയാവുന്നതെന്താണ് ഇന്നും...?

പ്രണയാക്ഷരങ്ങളെ പെറുക്കിയെടുത്ത്

പരസ്പരം അടയാളപ്പെടുത്തിയ

നിദ്രാവിഹീനരാവുകളിലെ

പ്രണയകുത്തൊഴുക്കുകളിൽ

സ്നേഹത്തിന്റെ ചെറുകല്ലുകളായ്

ഉരഞ്ഞു തേഞ്ഞ്

നോവു മറന്നവർ നമ്മൾ...

നമ്മളെത്രയോ കാതം അകലെയെങ്കിലും

നോവിന്റെ ഉൾവിളികളിൽ

നമ്മളിന്നും തൊട്ടു തൊട്ടേയിരിപ്പൂ...

ചിതലരിച്ച ഓരോ പ്രണയത്തിലും

വീണ്ടും, വീണ്ടും ഞാനെന്നും,

നീയെന്നും എഴുതി വയ്ക്കും..

വരും ജന്മത്തിലും പകർത്തിയെഴുതാനുള്ള

ആത്മഹർഷങ്ങളുടെ സ്വർണ്ണ ലിപികളാൽ

നമ്മളെന്നും 'പ്രണയം' എന്ന്

എഴുതിക്കൊണ്ടേയിരിക്കും...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com