ADVERTISEMENT

ദൂരേ ദൂരേ കുന്നിൻ ചെരുവിലായ്

ആരോ കൊളുത്തിയ ദീപം പോലെ

ജന്മജന്മാന്തര പുണ്യം പോലെ

എന്നെ നയിക്കും കിരണമേ...

            മാനത്തെ മഞ്ഞിൻ കൊട്ടാരത്തിലായ്

            കുളിരകറ്റാൻ തീർത്തൊരാഴിയാവാം

            കോലോത്തെ പെണ്ണിൻ കണങ്കാലിലായ്

            വെളളികൊലുസിൻ തിളക്കമാകാം....

മഴമേഘം തീർത്തൊരു വാതിലിൻ ചാരേയായ്

ഇമവെട്ടി നോക്കുന്നതെന്നെയാണോ

നാണത്താൽ മൂടിയൊരാമുഖം മെല്ലേ

മഞ്ഞിൻ തൂവാലയാൽ മൂടിയതാണോ...

            നാലും കൂട്ടി മറുക്കും മുത്തശ്ശി തൻ

            ചെഞ്ചുണ്ടിൽ വിടരും സ്മിതമാണോ

            തിങ്കളിൻ തോണിയിൽ സ്നേഹം കടത്താൻ

            ഒരു കൈ സഹായം ചെയ്തതാണോ...

വിശ്രമമില്ലാതേ ഇന്നുമെൻ വീഥിയിൽ

വന്നു പോകുന്നതെന്തിനു നീ

പ്രതിഫലമൊന്നും പ്രതീക്ഷ ഇല്ലെങ്കിൽ

എന്തിനെനിക്കായി വന്നതിന്നും...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com