ADVERTISEMENT

വീട്‌ (കവിത) 

ജീർണത ഒരതിജീവനം ആതാണീവീട് 

ഉമ്മറപ്പടി, കാലം കെട്ടിയ മാറാല തട്ടി വേണം 

അകത്തു കയറാൻ  

          ഇറയത്തെ മൺചുവരിൽ

          എത്രയെത്ര ചിത്രങ്ങൾ പണ്ഡിതർ, 

          ദൈവങ്ങൾ, ചരിത്രമെഴുതിയവർ, 

          ചരിത്രമുടച്ചവർ, രക്തസാക്ഷികൾ,  പേരുകൾ

          മിക്കതും മറവി തിന്നുപോയ്!  

നടുമുറിയിലെ 

പഴമയെമറക്കുന്ന യവനിക 

കാലത്തിൻ പടയോട്ട 

രഥചക്ര വിപ്ലവങ്ങൾ തച്ചുടച്ച സംസ്കാരത്തിൽ

തെളിയാത്ത ചിത്രങ്ങൾ!

          വംശഹത്യതൻ രക്തക്കറകൾ 

          വർഗ്ഗസമരങ്ങൾ  

          സ്വതന്ത്രസമരങ്ങൾ 

തെക്കേമുറിയിലെ 

കൂരിരുട്ടിൽ തുണയറ്റവാർദ്ധക്യം 

രോഗശയ്യയിൽ കൊഴിഞ്ഞ യൗവ്വനം

അയവെട്ടികിടക്കുന്നു

പിറുപിറുക്കുന്നു 

          വേറൊരു മുറിയിൽ 

          ആർപ്പു വിളികൾ അട്ടഹാസങ്ങൾ 

          യുദ്ധകാഹളങ്ങൾ പട്ടണികൾ 

          പലായനങ്ങൾ 

മറ്റൊരു മുറിയിലെ തറവഴുക്കുന്നു 

കാമഭ്രാന്തർ കശക്കിയെറിഞ്ഞ 

ബാല്യങ്ങൾ, ക്രൂരമാം ഭോഗത്തിന് 

ചതഞ്ഞരഞ്ഞ സ്ത്രീചരിതങ്ങൾ  

പുരുഷമേധാവിത്തങ്ങൾ 

          പിന്നാമ്പുറത്ത് 

          ഏണി തകർന്ന് ഒരു മതഭ്രാന്തൻ 

          കുഴിയിൽ വീണിരിക്കുന്നു 

          ഇതെന്റെ വീട്, പുതുക്കിപ്പണിയാൻ 

          ഏറെ താമസിച്ച വീട്‌ 

ഇതെന്റെ വീട്‌ പലർപണിത 

ചിലർ തകർത്ത വീട്‌ 

ഇതു നമ്മുടെ വീട്‌

മോടിക്ക് വിഷനിറമഷിതൊട്ട്

പുതുക്കിയതിന്ന്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com