ADVERTISEMENT

ഉന്നമുള്ളവന്‍റേറുകൊണ്ട്

മണ്ണില്‍ വീണു ചുനചുരത്തി

കല്ലുകേറി കരള്‍ പിളര്‍ന്ന്

എരിയുമുപ്പും ചേര്‍ത്തു കറുമുറെ

തിന്നുതീര്‍ക്കാനാളുവരുമെ

ന്നേറെനാളായ് കാത്തിരുന്നു.

ഉന്നമുള്ളോന്‍ വന്നുമില്ല

കല്ലുനെഞ്ചില്‍ കലങ്ങിയില്ല.

പച്ചമാഞ്ഞു ചുനകുറഞ്ഞു

മനസ്സു നിറയെ മോഹഭംഗം.

ചോനനെറുമ്പു കാവല്‍ നില്ക്കും

മാമരത്തിന്‍ മേലെയൊരുവന്‍

മെല്ലെവന്നു പറിച്ചിറങ്ങി.

സ്വര്‍ണ്ണനിറമാം മേനികണ്ടു-

കൊതിച്ചവന്‍വന്നതുകവര്‍ന്നു.

എരിയുമില്ല, ഉപ്പുമില്ല

മനസ്സിലാകെ മോഹഭംഗം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com