sections
MORE

മറക്കരുതേ, കുരുന്നുകളുടെ സുരക്ഷ മുതിർന്നവരുടെ കൈകളിലാണ്

helmet
പ്രതീകാത്മക ചിത്രം
SHARE

കുട്ടി ഹെൽമെറ്റ് (കഥ)

മീനമ്മെ, എന്തിനാ എല്ലാവരും സ്കൂട്ടർ ഓടിക്കുമ്മെ ഹെൽമെറ്റ് വെക്കണേ...? അമ്മയുടെ കൂടെ സ്കൂട്ടറിൽ പോകുമ്പോ കുഞ്ഞിപപ്പ‍ൂസിന്റെ ചോദ്യം. അവന്റെ കുഞ്ഞു മനസ്സിൽ നേരത്തെ ഉണ്ടായിരുന്നു ഈ ചോദ്യം...? എന്തിനാ എല്ലാവരും ഹെൽമെറ്റ് വെക്കുന്നെ. അവന്റെ പപ്പയും, അപ്പാപ്പനും, അമ്മയും ഹെൽമെറ്റ് വെച്ചു കാണുമ്പോൾ അവനതിൽ ആകാംഷയോടെ നോക്കുമായിരുന്നു. ഒന്ന് തൊട്ടും പിടിച്ചും നോക്കുമ്പോൾ, എന്തിനാ കുട്ടികൾ ആവശ്യമില്ലാത്ത സാധനങ്ങൾ തൊടുന്നെ... എല്ലാവരും അവനെ നിരുത്സാഹപ്പെടുത്തും.

അതോ, നമ്മൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ നമ്മുടെ തലയെ സംരക്ഷിക്കാനാണ് ഹെൽമെറ്റ് വെക്കുന്നെ.... അമ്മ കുഞ്ഞിനോട് പറഞ്ഞു.

അപ്പോൾ ഒരുപാട് പേര് ഹെൽമെറ്റ് വെക്കാതെ സ്കൂട്ടർ ഓടിക്കുന്നുണ്ടല്ലോ...? റോഡിലൂടെ ഹെൽമെറ്റ് വെക്കാതെ ബൈക്കിൽ പായുന്ന ആളുകളെ നോക്കി അവൻ വീണ്ടും ചോദിച്ചു.

അതവർക്ക് അവരുടെ സുരക്ഷയെ പറ്റി  അറിവില്ലാത്തതു കൊണ്ടാണ് കുട്ടാ. 'അമ്മ മറുപടി പറഞ്ഞു.

പപ്പൂസ് ഒരു നിമിഷം നിശബ്ദനായി.  ‘’പിന്നെന്താ അമ്മയുടെ കൂടെ സ്കൂട്ടറിൽ കൊണ്ടുപോകുമ്പോൾ എനിക്കും ഹെൽമെറ്റ് വെക്കാത്തെ...?’’ 

പെട്ടെന്നുള്ള കുഞ്ഞിന്റെ  നിഷ്കളങ്കമായ ചോദ്യം കേട്ട്  അമ്മ പകച്ചു പോയി.

ശരിയാണ്, ഞാനെന്താ അത് ഓർക്കാതിരുന്നത്. എന്റെ കുഞ്ഞിന്റെ സുരക്ഷ അത്ര നിസ്സാരമാണോ?

എന്താ ഭൂരിപക്ഷം വരുന്ന മാതാപിതാക്കളും കുഞ്ഞുങ്ങളുടെ സുരക്ഷയെ പറ്റി ഓർക്കാത്തത്..?

ഈ അപകടങ്ങൾ ഒന്നും നമുക്ക് വരില്ല എന്ന മൂഢ വിശ്വാസം കൊണ്ടോ...? അതോ, എന്റെ കുഞ്ഞു എന്റെ കൈകളിൽ സുരക്ഷിതരാണെന്ന അബദ്ധ ധാരണ കൊണ്ടോ....? ഒരു ചെറിയ അശ്രദ്ധ അല്ലെങ്കിൽ കൈയ്യബദ്ധം മതി എല്ലാം തകിടം മറിയാൻ. നിയമത്തെ പേടിച്ചിട്ടോ, പിഴ അടക്കാൻ താല്പര്യമില്ലാഞ്ഞിട്ടോ ആണ് പേരിനു വേണ്ടിയെങ്കിലും എല്ലാവരും ഹെൽമെറ്റ് വെക്കാൻ തയാറാവുന്നത്. അത് നമ്മുടെയും കുടുംബത്തിന്റെയും സുരക്ഷക്കാണെന്നു മനസ്സിലാക്കിയിരുന്നെങ്കിൽ, കുഞ്ഞുങ്ങളുടെ സുരക്ഷയെപ്പറ്റിയും നമ്മൾ ചിന്തിച്ചേനെ. അത് മറ്റുള്ളവരെകൂടി മനസ്സിലാക്കിയാൽ ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന അപകടങ്ങൾ ഒരു പരിധിവരെ കുറക്കാൻ  സാധിച്ചേനെ

ഒരുപാട് ചിന്തകളോടെയാണ് വീട്ടിൽ വന്നു കേറിയത്.

‘’പപ്പൂസേ, കുഞ്ഞിന് അപ്പാപ്പൻ ഒരു സമ്മാനം കൊണ്ട് വന്നിട്ടുണ്ടല്ലോ...?’’ വര്ണക്കടലാസ്സിൽ പൊതിഞ്ഞ ഒരു സമ്മാനപൊതിയുമായി അപ്പാപ്പൻ പുറത്തേക്കു വന്നു. അവന്റെ കുഞ്ഞി മനസ്സിൽ ആഹ്‌ളാദപൂത്തിരി തെളിഞ്ഞു. ആകാംഷയോടെ അവൻ അത് തുറന്നു. അവന്റെ സന്തോഷം ആകാശം മുട്ടെ ഉയർന്നു.

അവന്റെ മനസ്സിൽ അവൻ സ്വപ്നം കണ്ടിരുന്നപോലത്തെ ഒരു മനോഹരമായ ഹെൽമെറ്റ്. പപ്പൂസിന്റെ കുട്ടി ഹെൽമെറ്റ്.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA