ADVERTISEMENT

പ്രതീക്ഷകളുടെ മാലാഖമാർ (കവിത)

തൂമഞ്ഞു പോലുള്ള ചേലയുടുത്തു....

തൂമന്ദഹാസം ചുണ്ടിൽ നിറച്ചു.

എന്നിലെ വ്യാധിയിൽ....പാണി ദലങ്ങളാൽ.. 

മമതതൻ മലര് പൊഴിച്ചവളെ....

കരുണാ വിലോചനേ...കാരുണ്യ വാരിധേ...

ലോകൈക മാതാവേ...കൈതൊഴുന്നേ. 

 

നൊന്തു പെറ്റൊരെൻമ്മയില്ലരികത്തു..

വെന്തു പോറ്റിയ താതാനില്ല.

ഈ മഹാവ്യാധിയിൽ ഞാൻ ഞാനെരിഞ്ഞീടുമ്പോൾ...

പുത്ര കളത്രാദി കൂടെയില്ല.

ഏതോ പുനർജന്മ കർമ്മനിയോഗങ്ങൾ..

വിടരും പുലരിയിൽ...കൊഴിയും രജനിയിൽ..

വന്നു ചൊരിഞ്ഞു നീ മാതൃവാത്സല്യമായ്.

കരുണാ വിലോചനെ....കാരുണ്യ വാരിധേ....

ലോകൈക മാതാവേ....കൈതൊഴുന്നേ.

 

ഉരുകുന്ന വ്യഥകളിൽ....കുതിർന്ന കണ്‍പീലികള്‍..

മൂകമായ് വിങ്ങും നിൻ നൊമ്പര ചിന്തുകൾ.

നൊന്തു പെറ്റൊരു ഉണ്ണിക്കു പോലും....

മാറിലൂറുന്ന സ്‌നേഹം ചുരത്താതെ.

മർത്യജീവിതം മുന്നിൽ പിടയുമ്പോൾ....

കർമ്മബോധത്താൽ ഉൾകണ്ണുകെട്ടി നീ.

മൃത്യുവെന്ന ദുഃഖവിഭ്രാന്തിയിൽ....

ഈ ശരശയ്യയിൽ പ്രാണനായ് കേഴുമ്പോൾ.

ഈ മഹാവ്യാധിതൻ ശാപമോക്ഷത്തിനായ്....

മൃതസഞ്ജീവനി മന്ത്രം പകർന്നോളെ.

കരുണാ വിലോചനെ....കാരുണ്യ വാരിധേ....

ലോകൈക മാതാവേ....കൈതൊഴുന്നേ.

 

എന്നിലെ പ്രാണനെ വാരിപ്പുണർന്നു ഞാനീ...

ആതുരശാലതൻ കവാടം കടക്കവേ.

മറ്റൊരു പ്രാണസമാപ്തിക്കു മുന്നേ...

ധർമ്മരക്ഷോപായം തേടി അകന്നോളെ.

കരുണാ വിലോചനെ....കാരുണ്യ വാരിധേ...

ലോകൈക മാതാവേ.....കൈതൊഴുന്നേ.

 

English Summary : Pratheekshakalude Malakhamar Poem By K.B Vinod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com