ADVERTISEMENT

എവിടെ ഞാന്‍? (കവിത)

 

എരിയുന്നുണ്ട് തീയല്ല എന്‍റെ ഹൃദയമാണ്

പകരുന്നുണ്ട് എണ്ണയല്ല ചുടുകണ്ണീരാണ്

പറയുന്നുണ്ട് കഥയല്ല കഥനമാണ്

എന്തേ അറിയുന്നതില്ല ആരും 

ഞാന്‍ എന്നിലേക്കു നോക്കി 

എവിടെ ഞാന്‍???

 

 

അവിടെ ഉരുകിയൊലിക്കുന്ന ഹൃദയം പുച്ഛിച്ചു വേദനയോടെ ചിരിച്ചു,

നിന്നില്‍ നീയുണ്ടായിരുന്നില്ലല്ലോ!

പിന്നിട്ടവഴികളിലെവിടെയോ നിന്നെ നീ കളഞ്ഞുപോയല്ലോ,

അതല്ലേ ഞാനിങ്ങനെ നീറിത്തീരുന്നത്!

 എവിടെയായിരിക്കും? 

 

 

 

ഓലമേഞ്ഞവീടിന്‍റെ പിന്നാമ്പുറത്തെ കളിയൂഞ്ഞാലിലാവുമോ,

നിലാവും നക്ഷ്രത്രങ്ങളും നോക്കി ആ ഉമ്മറത്തുണ്ടാവുമോ,

ഉച്ചവെയിലിലും മരച്ചില്ലകള്‍ തണലൊരുക്കുന്ന വഴികളില്‍ 

കാറ്റിന്‍റെ ലാളനകള്‍ക്കൊപ്പം അച്ഛന്‍റെ വിരലില്‍ തൂങ്ങി നടക്കുകയാവുമോ,

 

 

ചാമ്പയ്ക്കാ പെറുക്കിയും മാങ്കനി പൊട്ടിച്ചും കൂട്ടരോടൊപ്പം രസിക്കുകയാവുമോ...

തിരക്കിനടക്കാന്‍ നേരമില്ലല്ലോ 

ഇന്നിന്‍ കടമകള്‍ ബാക്കിയല്ലേ

 

English Summary : Evide Njan Poem By Sreeja M.s

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com