ADVERTISEMENT

വിയാന്റെ ഓർമ്മയ്ക്ക് (കവിത) 

ആർത്തിരമ്പുന്ന നിന്നുള്ളിലെയൂറ്റമോ?

സ്വാർത്ഥ താപാർത്ഥമാം ഉൾക്കനൽ ഹേതുവോ?

പേറും പിറപ്പിനും നോവേറെ നോറ്റ നീ,

എന്തിനീ പൈതൽ നിണത്തിനായ് ആർത്തയായ്?

 

അവനെ കടലിനു നൽകവേയോർത്തുവോ,  

കടലുമൊരമ്മയാണെന്നൊരുണ്മ ?

നിൻ പേറ്റുനോവിന്റെ സന്തതിക്കെന്തിനു,

കടൽക്കരയിൽ ബലിക്കല്ലൊരുക്കി?

 

പ്രാണൻ പിടഞ്ഞു തീരുന്നതിൻ മുമ്പവൻ,

പ്രാണനായ് കേണില്ലേ?  'അമ്മേ' എന്നാർത്തില്ലേ?

എന്നിട്ടുമെന്തിനീ ക്രൂരത കാട്ടി നീ? 

ആ കുഞ്ഞു പ്രാണനെ കൈവിട്ടു നീ?

 

വീട്ടുമുറ്റത്തെയാ മൺതരി മെത്തയിൽ, 

നീളേ  പതിഞ്ഞൊരാ കുഞ്ഞു കാൽപാടുകൾ, 

ഇനിയില്ല, പോയ്മറഞ്ഞീ കടലാഴത്തിൽ, 

ഇനിയോർമ്മമാത്രമാ, നറുനിലാ പുഞ്ചിരി.

 

ഓർമ്മച്ചെരാതിലെ വഹ്നിതൻ നാളമായ് ,

മാതൃഹൃത്തങ്ങളിൽ നൊമ്പരചീന്തലായ്, 

വാനിന്റെ മേലാപ്പിലൊരു കുഞ്ഞു താരമായ് ,

നീയെന്നുമുണ്ടാം, ഇനി വിട, വിയാൻ.

 

 

English Summary : Viyante Ormakku Poem By Byju Tharayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com