ADVERTISEMENT

ഇരുട്ട് (കഥ)

ബസ്  ഇറങ്ങിയതും  കൂറ്റാക്കൂറ്റിരുട്ട്. ചുറ്റും  നോക്കി  ആരുമില്ല. എന്തോ  ഭയം  തോന്നി  അവൾക്ക്. ബസ് സ്റ്റോപ്പിൽ  നിന്നും  കഷ്ടിച്ചു  ദൂരമേ  ഉള്ളൂ  വീട്ടിലേക്ക്  എങ്കിലും  ദൈർഘ്യം കൂടുന്നതായി  തോന്നി അവൾക്ക്.

 

ഹൃദയമിടിപ്പു  കൂടി  വന്നു. ഒരു  നൂറാവർത്തി  കൃഷ്ണാ... കൃഷ്ണായെന്ന്  ഉരുവിട്ടു  കൊണ്ടേയിരുന്നു. 

പെട്ടന്നാണ്  അവൾക്ക്  മനസിലായത്  വെപ്രാളത്തിൽ  വഴി തെറ്റിയിരിക്കുന്നു  എന്ന്. അവിടെ  കുറച്ചു  പേര്  വട്ടം  കൂടി  നിൽക്കുന്നുണ്ടായിരുന്നു. 

 

അവരെ  കണ്ടപ്പോൾ  അവൾക്കെന്തോ  ഭയം  തോന്നി.

 

‘‘ മോളേന്താ  രാത്രി  ഒറ്റയ്ക്ക്  ചേട്ടന്റെ  കൂടെ  വാ  മിണ്ടിയും  പറഞ്ഞും  നമുക്ക്  പോകാമെന്ന്’’ പറഞ്ഞ്  അയാളും  കൂട്ടരും  അവളുടെ  അടുത്തേക്ക്  വന്നു. അവൾക്ക്  നിലവിളിക്കാൻ തോന്നി.  പക്ഷേ  പേടി  കൊണ്ട്  ശബ്ദം  പുറത്തു  വന്നില്ല. ഉള്ള  ധൈര്യം  സംഭരിച്ചവൾ ഇരുട്ടിൽ  എങ്ങോട്ടന്നില്ലാതെ  ഓടി. 

 

ആ  കഴുകന്മാർ   തൊട്ടുപിറകേയുണ്ടായിരുന്നു. ഓടിയോടി  അവസാനം  ഒരു  പഴയ  ബംഗ്ലാവിൽ എത്തിപ്പെട്ടു. അപ്പോഴേക്കും  അവൾ  ആകെ  ക്ഷീണിച്ചിരുന്നു. അവശയായതുകൊണ്ട്  തന്നെ  ഇനി  ഒരടി  മുന്നോട്ട് നടക്കാൻ  ആവില്ലന്നും  അവർ  പോയിട്ടുണ്ടാകുമെന്നും   അവൾ  കരുതി. 

 

എന്നാൽ  അവളുടെ  തൊട്ടു പിറകിലായി  അവർ. അവരെ  കണ്ടതും  അവൾ  പിന്നെയും  ഓടി  അവസാനം  ആ  ബംഗ്ലാവിലെ പൊട്ടക്കിണറിനരികെ  എത്തി. അവർ  അടുത്തുവരുന്തോറും  അവൾ  പിറകോട്ടു  പിറകോട്ടു പോയി  അവസാനം  അവൾ  അവർ  നോക്കി  നിൽക്കെ അമ്മേ... എന്ന  നിലവിളിയോട് കൂടി  പൊട്ടക്കിണറിലേക്ക്  എടുത്തു  ചാടി. 

 

 

എന്താടി  പോത്തേ  നിനക്ക്  നാമം  ജപിച്ചിട്ട്  കിടന്നുകൂടെ.... ഓരോ  സ്വപ്നം  കണ്ടിട്ട്  മനുഷ്യന്റെ  ഉറക്കം കളയാൻ എന്നമ്മ  പറഞ്ഞപ്പോൾ  കണ്ട   സ്വപ്നത്തിന്റെ  ഹാങ്ങ്‌ഓവറിൽ   അവൾ  തല  ചൊറിഞ്ഞു  കൊണ്ടിരുന്നു.

 

English Summary : Iruttu Short Story By Surumi Haris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com