sections
MORE

അവരുടെ സംസാരമെല്ലാം കേട്ട ഞാൻ അറുവയസ്സുകാരന്റെ ഭയപ്പാടോടെ പുതപ്പ് തലവഴിയേ  മൂടിക്കിടന്നു...

ലോക്ഡൗൺ (കഥ)
പ്രതീകാത്മക ചിത്രം
SHARE

ലോക്ഡൗൺ (കഥ)

കൊച്ചുവെളുപ്പാൻകാലത്ത് കറണ്ടുപോയപ്പോഴാണെന്നു തോന്നുന്നു ഞാൻ ‘ഉയിർത്തെഴുന്നേറ്റത്’.

 ആരൊക്കെയോ പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്നതുപോലെ. സഹധർമ്മിണിയും മകനും തൊട്ടടുത്ത് സുഖമായി ഉറങ്ങുന്നു. എനിക്കു തോന്നിയതാവാം. ചെവിടോർത്തപ്പോൾ ശരിയാണ് അരൊക്കെയോ പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്നു.

‘കറങ്ങി കറങ്ങി എന്റെ കഴുത്തു പോയി. ഓ... എന്റെ ദൈവമേ... കറന്റുമുത്തപ്പാ.... 24 മണിക്കൂറും  വീട്ടിനകത്തിരുന്ന് എന്നെയിങ്ങനെയിട്ടു കറക്കുകല്ലിയോ .... ഇപ്പോ ഇത്തിരി ആശ്വാസമുണ്ട്’  ക്രോംപ്ടൻപങ്ക മൊഴിഞ്ഞു.

‘ഈ  മച്ചൊക്കെ ഇങ്ങനെ താങ്ങിത്താങ്ങി... കഴുത്തിന് സ്പോണ്ടിലോസിസ് ആയി. നീയിപ്പോൾ കുറച്ചു ദിവസമല്ലേ ആയുള്ളൂ അധിക ജോലി ചെയ്യാൻ തുടങ്ങിയിട്ട്’ – ചുവരുകൾ പങ്കനെ സമാധാനിപ്പിച്ചു.

അടുക്കളയിൽ നിന്നു സൺഫ്ളേം ഗ്യാസ് സ്റ്റൗ വിളിച്ചു പറഞ്ഞു: ‘അപ്പോൾ എന്റെ കാര്യമോ ..?  ഈയിടെയായി  ഇടവേളകളില്ലാതെയുള്ള ജോലികാരണം അഗ്നി കാവടിയിൽ അകപ്പെട്ട അവസ്ഥയാണിപ്പോൾ എനിക്ക്’.

‘എന്തോന്നാ നിങ്ങളൊക്കെ സംസാരിക്കുന്നേ....?’  അയയിലിരുന്ന  രോഷ്നി ചുരിദാർ തിരക്കി.

‘നീയിതൊന്നും അറിഞ്ഞില്ല്യോടി, എനിക്കിപ്പം രണ്ടും മൂന്നും ഷിഫ്ട് അല്ലിയോ ജോലി !’ സ്റ്റാന്റിൽ കിടന്ന നൈറ്റി പറഞ്ഞു. കൊച്ചമ്മയും സാറും ആരും അങ്ങനെ പുറത്ത് പോകാറില്ല. എന്തോ ലോക്ഡൗൺ ആണെന്നു പറയുന്നതു കേൾക്കാം.

‘ലോക്ഡൗൺ എന്ന് പറഞ്ഞാലെന്തുവാ ?’

 ‘സാറ്,  എന്നെ ഈ അലമാരയിൽ പൂട്ടിവച്ചിട്ട്  ഒരു വർഷത്തോളമായി. കഴിഞ്ഞ വിഷുവിന് കവിത എഴുതാൻ നേരം ഒരു വാക്കിന്റെ അർഥം എന്നോട്  ചോദിച്ചായിരുന്നു. അതിനു ശേഷം ഇതു വരെ എന്നെ ഒന്നു തലോടിയിട്ടു പോലുമില്ല.  എന്റെ ഈ അവസ്ഥയ്ക്കാണ് ലോക്ഡൗൺ എന്ന് പറയുന്നത്.’ നിഘണ്ടുവാണ് നൈറ്റിക്കു പകരം ഉത്തരം പറഞ്ഞത്.

‘നീ അല്ലിയോ കൊച്ചമ്മയുടെ കൂടെ എപ്പോഴും ഉള്ളത്, എന്താ കാര്യമെന്നു തെളിച്ചുപറ’.  ‘സഹഅശയി’ പൂനംസാരി നൈറ്റിയോട് തിരക്കി.

നൈറ്റി വിശദീകരിക്കാൻ തുടങ്ങി.

‘സ്വീകരണ മുറിയിലിരിക്കുന്ന  ഷാർപ്പ് വിഡ്ഢിച്ചെക്കൻ എപ്പോഴും ഒരു കൊറോണയെക്കുറിച്ചാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഏതോ ഒരു മഹാമാരി പോലും.’

‘ഒരു തരം വൈറസ് രോഗമാണെന്നാണ് കേൾക്കുന്നത്. വൈറൽ പനി വരുമ്പോൾ മൂക്കും വായും പൊത്താൻ എന്നെ അല്ലേ അവരുപയോഗിക്കുന്നത്.  ഇത് അതിനേക്കാൾ കൂടിയ പനിയാണെന്നാകേൾക്കുന്നത്.’ 

തൂവാല ഇടയ്ക്ക് കയറി. ‘അതാ.... എല്ലാരും അടച്ചു പൂട്ടിയങ്ങ് ഇരിക്കുന്നത്.....’

ഇതെല്ലാം കേട്ടു കിടന്ന ഞാൻ  - പൂച്ചാണ്ടിയുടെ കഥ കേട്ട അറുവയസ്സുകാരന്റെ ഭയപ്പാടോടെ പുതപ്പ് തലവഴിയേ  മൂടിക്കിടന്നു. കറണ്ട് വരുമെന്ന പ്രതീക്ഷയിൽ......

English Summary : Lock Down Story By Balu D

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;