ADVERTISEMENT

വേപ്പ്മര ഗാഥ (കഥ)

‘‘ ഹലോ മാഡം, ഇത് മായയാണ് . ഞാൻ ഇവിടെ ലോക്ക് ഡൗണിൽ പെട്ട് ഇരിക്കുവാ’’ 

 

‘‘കുഴപ്പമൊന്നുമില്ലല്ലോ’’

 

‘‘ ഞാൻ ഓക്കെയാണ്. പക്ഷേ ഇവിടത്തുകാർക്കൊന്നും ഒരു ചിന്തയുമില്ല. മാസ്ക് ഉപയോഗിക്കാൻ പറഞ്ഞാൽ ഭയങ്കര നാണം. പോരാത്തതിന് ബസ്സിലൊക്കെ വേപ്പില കെട്ടിവച്ചു സർവീസ് നടത്തുന്നു’’

പറഞ്ഞിട്ട് കാര്യമില്ല. സാക്ഷാൽ വസൂരിയെ വരെ ഓടിച്ചത് ഇത് വച്ചാണെന്നല്ലേ പറയുന്നത് . തല്ക്കാലം മുൻ കരുതൽ ഒന്നും കുറക്കേണ്ട’’

 

‘‘ശരി’’

വേപ്പ്മര ഗാഥ (കഥ)

 

ഫോൺ വച്ച ശേഷവും ആര്യവേപ്പിന‌െക്കുറിച്ചുള്ള ചിന്തകളായിരുന്നു. തമിഴ്നാട്ടിലേക്കുള്ള ആദ്യ യാത്രയിൽ റോഡരികിൽ കണ്ട കടും  പച്ച നിറവും മനോഹരമായ ആകൃതിയുമുള്ള ഇലകൾ നിറഞ്ഞ മരം. പിന്നെ വീട്ടിലും ഒരെണ്ണം നാട്ടു വളർത്തി. ചൂട് കൂടുന്ന മാസങ്ങളിൽ ചിക്കൻ പോക്സ് ബാധിച്ചവർക്കായി ഇലകൾ ഇപ്പോഴും പറിച്ചു കൊടുക്കാറുണ്ട്.

 

 

വേപ്പില നീര് കുടിക്കുന്ന ശീലം ഇന്ത്യയിൽ പലയിടത്തുമുണ്ടെന്ന അറിവ് പിൽക്കാലത്തുണ്ടായി. ഇടയ്ക്കു വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ തണൽ പരത്തിയിരുന്നതും ഒരു വേപ്പ് മരം  തന്നെ. ദൂരദർശനിൽ പണ്ട് വന്നിരുന്ന പങ്കജ് കപൂറിന്റെ നീം കാ പേട് എന്ന സീരിയലും മത്സര പരീക്ഷകളിൽ വേപ്പിന്റെ കാർഷിക ഉപയോഗങ്ങളെ കുറിച്ച് വന്ന ചോദ്യങ്ങളും എല്ലാം മനസ്സിലേക്ക് കടന്നു വന്നു. എന്നാലും കൊറോണയെ വേപ്പില വച്ച് തടുക്കാൻ നോക്കുന്നത് കുറച്ചു കടന്ന കയ്യല്ലേ?

 

 

ഫോൺ ചെയ്തവരോടെല്ലാം കുറച്ചു ദിവസം പറഞ്ഞു ചിരിക്കാൻ ഇത് തന്നെയായി വിഷയം.അങ്ങനെ ഒരു നാൾ നേരം വെളുത്തപ്പോൾ മുഖം നിറയെ തുടുത്ത ചുവന്ന പാടുകൾ ! കുളിക്കാൻ കയറിയപ്പോൾ കണ്ടത്  ഉടലാകെ ഒരു ‘‘കുരുക്ഷേത്ര യുദ്ധം’’ ചെറു പ്രായത്തിൽ നേരിടേണ്ടി വരാത്ത ആ സർവ സാധാരണ അസുഖം കോറോണക്കാലത്തു തേടിയെത്തിയിരിക്കുന്നു.വേപ്പിലയുടെ പ്രതികാരം !

 

 

തൽക്കാലം ആധുനിക വൈദ്യ ശാസ്ത്രത്തെ കൂട്ട് പിടിച്ചു പ്രതിരോധ സന്നാഹങ്ങൾ ഒരുക്കി.‘‘ബില്ലിയൺസ് ഓഫ് ബ്ലിസ്റ്ററിങ് ബർനാക്കിൾസ്’’ എന്നൊരു ഫേസ് ബുക്ക് പോസ്റ്റും കാച്ചി. അലമാരി തുറന്നു പുതിയ സോപ്പ് എടുത്തപ്പോൾ അതിലുള്ളതും വേപ്പും  മഞ്ഞളും! എന്നാലും എന്റെ വേപ്പ്  മരമേ , ഇതൊരു ഒന്നൊന്നര പണിയായിപ്പോയി....

 

English Summary : Oru Veppu Mara Gadha Story By Remya Roshni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com