ADVERTISEMENT

തണുപ്പ് (കവിത)

എന്തൊരു തണുപ്പാണ്..

മകരം ഇത്രയും തണുപ്പാണെന്നു അറിഞ്ഞത് ഇന്നാണ്..

ഭൂമിക്കും അതേ തണുപ്പ്...

 

കാറ്റ് വെറും പാവത്താൻ...

ആ തണുപ്പിൽ.. ഞരമ്പുകൾ വലിഞ്ഞു മുറുകി..  വീണ കമ്പികൾ കണക്കെ..

തലക്കു മീതെ കോടമഞ്ഞിന്റെ ലാളനം... കോടമഞ്ഞിനും ഗന്ധം അതിരൂക്ഷ ഗന്ധം...

 

അല്ല.. അതു കോടമഞ്ഞല്ല,  സാമ്പ്രാണിച്ചുരുളുകൾ എന്റെ ഉദകക്രിയയ്ക്ക് പുകച്ച സാമ്പ്രാണി ചുരുളുകൾ..

ഗന്ധം.. അതിരൂക്ഷ ഗന്ധം..

 

എന്നെ പട്ടടയിൽ വാക്കുന്നില്ലെന്നു ആരോ മുറുമുറുക്കുന്നു...

കുഴി വെട്ടി മൂടുകയാണത്രെ...

വീണ്ടും തണുക്കാൻ...പുഴുക്കൾക്ക് മേയാൻ..

തണുപ്പിന് കട്ടി കൂടി കൂടി വരുന്നു...

 

തണുത്തൊന്നു വിറക്കാൻ തോന്നുന്നു.. വിഫലം..

തലയ്ക്കും കാലിനും കെട്ടിയ ശീലകീറിനു ഇത്രയും വാശിയോ..

തുണി കീറി വായിൽ തിരുകിയ അരിയും നീരും അതങ്ങിനെ തന്നെ വായിൽ കിടപ്പുണ്ട്...

 

ഭംഗിയായ് വെട്ടിയ കൊച്ചു കുഴി... ഇനി എന്റെ മുറി..

മുറിയുടെ കതകുകൾ ആരൊക്കെയോ ചേർന്നു മൂടി തെല്ലു വേഗത്തിൽ..

അവിടെയും തണുപ്പ്...  അതികഠിനം..

 

എന്നെ പൊതിഞ്ഞ ശീലകീറു അവിടെ തോറ്റു..  ഞാനും..

ഇനിയൊരു മോചനം അസാധ്യം.. ഈ തണുപ്പിൽ നിന്നും...

തണുക്കുന്നു അതി കഠിനമായി...

 

 

English Summary : Thanuppu Poem By Arjun B

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com