ADVERTISEMENT

കൊറോണാ സ്മിതം (കവിത)

 

മൊണാലിസാ സ്മിതം തൂകി

നിൽപു നീ പരോക്ഷയായ്...

പാരിതിൻ ദ്രുത താള ചലനം 

നിലയ്ക്കവേ, ചാതുര്യമായ്.. 

 

നിശ്ചലം നഗരമീ, വിജനം 

ഗ്രാമ വീഥികൾ പോലും നിന്റെ 

ഉജ്വല പ്രഭാവമീ, മണ്ണിതിൽ 

കിളികളും പൂക്കളും ചിരിക്കുന്നു.. 

 

ഫാക്ടറി പുകയില്ല, 

രാസ മാലിന്യ നിമജ്ഞമാം തോട്ടൊഴുക്കില്ല  

മേഘ പാളികൾ നീലാഞ്ചലം 

ചുറ്റി നിൽക്കുമാ, താരുണ്യമായ്... 

 

ശാസ്ത്ര വിജ്ഞാനം തന്റെ 

ഭൗതിക വളർച്ചക്കായ്, മണ്ണിനെ,  

പ്രകൃതി മാതാവിനെത്തന്നെയും

ഭോഗിച്ച മനുഷ്യാ നിൻ-

താനെന്ന ഭാവം, തനിക്കപ്രാപ്യ

മല്ലേതുമേയെന്നൊരാ വിശ്വാസമി 

ന്നെങ്ങുപോയ് നിരാലംബനായ് നിൽപ്പൂ 

നീ നിസ്സാരനായ്... 

 

ഒത്തു കൂടുവാൻ, എതിർക്കുവാൻ 

കൂട്ടായ്മയിൽ കൗടില്യരായോരിതാ 

അകലം പാലിക്കുന്നൂ, സ്വയം

അകത്തേക്കൊതുങ്ങിക്കഴിയുന്നൂ.. 

 

മതിയായില്ലേ, നിന്റെയീ 

കേളീ കൊടൂരങ്ങളിനിയും... 

മൃതമായില്ലേ, മനുഷ്യന്റെ 

സ്വസ്ഥ ജീവനം പാരിതിൽ... !

 

മൊണാലിസാ സ്മിതം തൂകി

നിൽപു നീ പരോക്ഷയായ്...

പാരിതിൻ ദ്രുത താള ചലനം 

നിലയ്ക്കവേ, ചാതുര്യമായ്.. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com