ADVERTISEMENT

അനുഭവ കുറിപ്പ്

 

കുട്ടിക്കാലത്ത് വിട്ടുകാർ പറയാറ് എന്റെ മനസ്സ് പാറപോലെ എന്നാണ്. അതിന് കാരണം ദയ വളരെ കുറവായിട്ടാണ് അവർക്ക് തോന്നാറ് അത്യാവശ്യം കൂട്ടുകാരും ഈ അഭിപ്രായക്കാരാണ്. അവസാനം ജീവിതത്തിൽ കടന്നു വന്ന ഭാര്യക്കും ഇതേ അഭിപ്രായം. 

 

പല പ്രാവശ്യവും പലരും നേരിട്ട് എന്നോട് തന്നെ പറയാറുണ്ട്. പക്ഷേ ഞാൻ മാറാനും ശ്രമിച്ചില്ല. കാരണം എന്റെ പല നിലപാടുകളും ആയിരുന്നു അവർക്ക് അങ്ങനെ തോന്നാൻ കാരണം. അലിവുള്ള മനസ്സ്  ഇല്ലാത്തതുകൊണ്ട് കഷ്ടപ്പാടുകൾ അധികവും എന്നോട് പറയാതെയായി. 

 

ഞാൻ ഒരു പച്ചയായ മനുഷ്യൻ ആയതുകൊണ്ട് എല്ലാം എനിക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു. പരിഹരിക്കാൻ പറ്റുന്നത് മുന്നിൽനിന്ന് പരിഹരിക്കും. അത് കയ്യടി കിട്ടാൻ വേണ്ടിയോ,  മനസ്സിന്റെ വലിപ്പം മനസ്സിലാക്കി കൊടുക്കാനോ, അല്ല. മറിച്ച് ജീവിതത്തിന് ഒരു അർത്ഥം ഉണ്ടാക്കാൻ. സ്വയം മനസ്സിന് സന്തോഷിക്കാൻ വേണ്ടി മാത്രം. 

 

ഈയടുത്തായി എന്റെ പെങ്ങൾക്ക് ഒരു ഓപ്പറേഷൻ വേണമായിരുന്നു. അവൾ പറഞ്ഞത് ഞാൻ ഉണ്ടായാൽ അവർക്ക് പ്രശ്നമില്ല, ധൈര്യം ആയിരിക്കുമെന്ന്. അതിന് കാരണം ചിലപ്പോൾ അവൾ മനസ്സിലാക്കിയത് എന്റെ പാറപോലെ ഉറച്ച മനസ്സായിരിക്കും 

 

സ്വന്തം കൂടെപ്പിറപ്പിനെ കീറി മുറിക്കുമ്പോൾ ഏത് മനസ്സയാലും ഒന്ന് പതറും. പക്ഷേ അവളുടെ മനസ്സിൽ സങ്കടം വരരുത് എന്ന് കരുതി ഉറച്ചുനിന്നു. ഉതിർന്ന കണ്ണുനീർ ആരും കാണാതെ മറച്ചുവെച്ചു. 

 

അതുകൊണ്ടുതന്നെ കല്ല് പോലെ ആണ് എന്റെ മനസ്സ് എന്ന് പറഞ്ഞാൽ അത് മാറ്റാൻ ശ്രമിക്കാറില്ല. കാരണം മറ്റുള്ളവർക്ക് ഉപകരിക്കുമല്ലോ അത് തന്നെയാണ് എന്റെ ലക്ഷ്യവും.

 

ഓപ്പറേഷൻ തിയേറ്ററിലേക്ക് അടുക്കുന്ന ഓരോ നിമിഷവും പ്രാർത്ഥന  കൈമുതലാക്കി, രാത്രി ഉറക്കം വരാതെ കഴിച്ചുകൂട്ടി, ഓപ്പറേഷന്റെ എട്ടു മണിക്കൂർ മുൻപ് ഒന്നും കഴിക്കരുത് എന്ന് സിസ്റ്റർ പറയുമ്പോൾ ഞാൻ മനസ്സിൽ മന്ത്രിക്കുന്നുണ്ടായിരുന്നു പെങ്ങൾക്ക് വേണ്ടി ഞാനിവിടെ 12 മണിക്കൂർ പട്ടിണിയിലാണെന്ന്. സിസ്റ്റർ വന്നു വാതിൽ തുറക്കുമ്പോൾ പേടിയായിരുന്നു അവളെ കൂട്ടി കൊണ്ടു പോകുമോ എന്ന് കരുതി. സ്ട്രെച്ചറുമായി  വന്ന സിസ്റ്ററോട് ഞങ്ങൾ നടന്നു വരുമെന്ന് പറഞ്ഞ് മടക്കി. അപ്പോൾ അവർ പറഞ്ഞത് ഇത് ഹോസ്പിറ്റൽനിയമമാണ് രോഗിയെ  നടത്തിക്കൊണ്ടു പോകാൻ പറ്റില്ല. അങ്ങനെ അവസാനം വീൽചെയർ കൊണ്ടുവന്നു. ഓപ്പറേഷന് തയാറെടുക്കും മുന്നേ സിസ്റ്റർ റൂമിൽ പച്ച കളർ ഉള്ള ഡ്രസ്സുമായി വന്നപ്പോൾ ആരും കാണാതെ അത് വാങ്ങി  കിടക്കയുടെ അടിയിൽ വെച്ചിരുന്നു അവസാന നിമിഷം  മാത്രമേ അത് ഞാൻ അവളെ കാണിച്ചൊള്ളൂ പക്ഷേ ഇതൊക്കെ ഒരു കോമാളി രൂപത്തിൽ ആയിരുന്നു ചെയ്തിരുന്നത് കാരണം അവൾക്ക് എന്റെ മനസ്സിന്റെ വിഷമം മനസ്സിലാവാതിരിക്കാൻ വേണ്ടി 

 

ഓപ്പറേഷൻ തിയേറ്ററിൽ നിന്നും കഞ്ഞി വാങ്ങി വരാൻ പറഞ്ഞപ്പോൾ ഞാൻ അവരോട് പറഞ്ഞു എന്റെ പെങ്ങൾ കഞ്ഞി കുടിക്കില്ല. വേറെ എന്തെങ്കിലും വാങ്ങട്ടെ എന്ന് കാരണം അവൾ ഇഷ്ടപ്പെട്ട പൊറാട്ടയും ഇറച്ചിക്കറിയും ആയിരുന്നു ഞാൻ ഉദ്ദേശിച്ചിരുന്നത്. പക്ഷേ ഡോക്ടറുടെ ബിരിയാണി കൊടുക്കാമെന്ന തമാശ രൂപത്തിൽ ഉള്ള സംസാരം കേട്ടപ്പോൾ തലകുനിച്ച് കഞ്ഞി വാങ്ങാൻ വേണ്ടി ഹോട്ടലിലേക്ക് നടന്നു നീങ്ങി 

 

അവിടെ പോയി നല്ല ഒരു കഞ്ഞി വേണമെന്ന് പറഞ്ഞപ്പോൾ ഹോട്ടൽ ജീവനക്കാരൻ കഞ്ഞിക്ക് എന്തു നന്മ വേണമെങ്കിൽ ബിരിയാണി കഴിച്ചോ എന്ന് പറഞ്ഞു. വെറുതെ തരുന്ന ഭാവത്തിൽ പൊട്ടിപ്പൊളിഞ്ഞ പാത്രത്തിൽ രാവിലെ എങ്ങാനും  കത്തിച്ചുവെച്ച ആ കഞ്ഞി എന്റെ മുന്നിലേക്ക് തരുമ്പോൾ മനസ്സുകൊണ്ട് ഞാൻ മന്ത്രിക്കുന്നുണ്ടായിരുന്നു എന്റെ പെങ്ങൾക്ക് ഇത് ഒരു അമൃതം പോലെ ഉണ്ടായിരിക്കണമെന്ന്. 

 

NB

 

ഒരു കുഞ്ഞിന് ജന്മം നൽകാൻ തയാറാവുന്ന സ്ത്രീ 9 മാസം വരെ കിടക്കാനും ഉണ്ണാനും പ്രയാസപ്പെടുമ്പോഴും, അവസാനം പ്രസവ റൂമിലേക്ക് പോകുമ്പോൾ ഭർത്താവിന്റെ കൈപിടിച്ച് വിഷമിക്കരുത് ഞാൻ ഇപ്പോൾ തന്നെ വരാം എന്നു പറഞ്ഞു പോകുമ്പോഴും അവർക്ക് അറിയാം അവർ പോകുന്നത് ജീവിതത്തിൽ അനുഭവിക്കാൻ പോകുന്നതിൽ വെച്ച് ഏറ്റവും വലിയ വേദന സഹിക്കാൻ വേണ്ടിയാണ് എന്ന്. പക്ഷേ അവരുടെ മനസ്സിന്റെ കട്ടിയാണ് അവർ വീണ്ടും ഒരു അമ്മയാകാൻ ആഗ്രഹിക്കുന്നത്. 

 

ഇതേ പോലെ നിങ്ങൾക്കും സംരക്ഷണം തരാൻ വേണ്ടി ഓരോ പുരുഷനും അവരുടെ മനസ്സിന്റെ  കരയുന്ന മുഖവും വിഷമമുള്ള മനസ്സും കുടുംബത്തിന്റെ മുന്നിൽ കാണിക്കാത്തത് പിടയുന്ന മനസ്സും കരയുന്ന കണ്ണുനീരും പിടിച്ചുനിർത്താൻ ഞങ്ങൾ ചെയ്യുന്ന പെടാപ്പാട് ആർക്കും പറഞ്ഞറിയിക്കാൻ പറ്റില്ല.

 

ഇത് പോസ്റ്റ് ചെയ്യാൻ കാരണം നിങ്ങളിലും കാണും ഇതേ പോലെ മനസ്സിന്റെ വലിപ്പക്കുറവ് പറഞ്ഞു മാറ്റിനിർത്തപ്പെട്ട അവസ്ഥ തളരാതിരിക്കാൻ ഇത് ഉപകരിക്കും എന്ന പ്രതീക്ഷയോടെ 

 

English Summary: Memoir written by Rahim Marutholil

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com